Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മദ്യശാലയിലും വിനോദകേന്ദ്രത്തിലും വെടിവെപ്പ്; ദക്ഷിണാഫ്രിക്കയിൽ 30ലേറെ മരണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ജോഹന്നസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ മൂന്ന് വ്യത്യസ്ത വെടിവെപ്പുകളിലായി 30ലധികം പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. അക്രമികളെ കണ്ടെത്തുന്നതിനായി പൊലീസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചു.

ജോഹന്നസ്ബർഗിന് പുറത്തുള്ള വെസ്റ്റ് റാൻഡ് ജില്ലയിലെ വെഡേല ടൗൺഷിപ്പിലാണ് ആദ്യ വെടിവെപ്പ് നടന്നത്. ശനിയാഴ്ച രാത്രി മദ്യശാലയ്ക്ക് പുറത്ത് മദ്യപിച്ചുകൊണ്ടിരുന്നവർക്കുനേരെ എട്ടോളം പേരടങ്ങുന്ന സംഘം വെടിയുതിർക്കുകയായിരുന്നു. തുടർന്ന് മദ്യശാലയ്ക്കുള്ളിൽ കയറിയും ആക്രമണം തുടർന്നു. പിസ്റ്റളുകളും എ.കെ.-47 റൈഫിളുകളുമായി എത്തിയ അക്രമികൾ ചിലരുടെ മൊബൈൽ ഫോണുകൾ തട്ടിയെടുത്ത ശേഷം രണ്ട് വാഹനങ്ങളിലായി രക്ഷപ്പെട്ടു. സംഭവത്തിൽ 17 പേർ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

വെസ്റ്റേൺ കേപ്പിലെ ഖയേലിറ്റ്ഷ ടൗൺഷിപ്പിൽ ശനിയാഴ്ച വൈകുന്നേരം നടന്ന മറ്റൊരു വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു. വാഹനത്തിനകത്തും പുറത്തുമായി വെടിയേറ്റ നിലയിൽ കണ്ടെത്തിയ മൂന്ന് പേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. നാലാമൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

വെസ്റ്റേൺ കേപ്പിലെ ലവാണ്ട്‌ലെ ടൗൺഷിപ്പിലെ വിനോദകേന്ദ്രത്തിൽ ഞായറാഴ്ച പുലർച്ചെയാണ് മൂന്നാമത്തെ ആക്രമണം നടന്നത്. വെടിവെപ്പിൽ 10 പേർ കൊല്ലപ്പെട്ടു. അഞ്ച് പേർ സംഭവസ്ഥലത്തും അഞ്ച് പേർ ആശുപത്രിയിലുമാണ് മരിച്ചത്. വ്യവസായ മേഖലയിലെ കുടിപ്പകയും വിലകുറഞ്ഞ മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട തർക്കങ്ങളുമാകാം ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് കമ്മീഷണർ ലെഫ്റ്റനന്റ് ജനറൽ സിസ്‌ഖെലെ വില്യം ദ്യന്തിയ വ്യക്തമാക്കിയത്.

ദക്ഷിണാഫ്രിക്കയിൽ അക്രമസംഭവങ്ങളും കൂട്ടവെടിവെപ്പുകളും വർധിച്ചുവരുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പ്രധാനമായും പിന്നാക്ക സമൂഹങ്ങളെയാണ് ഇത്തരം സംഭവങ്ങൾ ബാധിക്കുന്നത്. ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ രാജ്യത്ത് പ്രതിദിനം ശരാശരി 58 പേർ കൊല്ലപ്പെടുന്നതായാണ് ഔദ്യോഗിക കണക്ക്.

ഇതിനിടെ ജോഹന്നസ്ബർഗിൽ 10 സ്ത്രീകളുടെ മൃതദേഹങ്ങൾ തുറസ്സായ സ്ഥലങ്ങളിൽ കണ്ടെത്തിയത് ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. മയക്കുമരുന്ന്, മാഫിയാ ആക്രമണം, അനധികൃത ഖനനം തുടങ്ങിയവയുമായി ബന്ധപ്പെട്ട സംഘടിത കുറ്റകൃത്യ ശൃംഖലകൾക്കെതിരെയും രാജ്യം നടപടികൾ ശക്തമാക്കുകയാണ്. സംഘടിത കുറ്റകൃത്യങ്ങളുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്ന് പൊലീസ് മന്ത്രി സെൻസോ എംചുനുവിനോട് കഴിഞ്ഞ വർഷം അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടിരുന്നു. സംഘടിത കുറ്റകൃത്യങ്ങളെ നേരിടാൻ പൊലീസിനെ സഹായിക്കുന്നതിനായി സൈന്യത്തെ വിന്യസിക്കുമെന്ന് പ്രസിഡന്റ് സിറിൽ റാമഫോസയും പ്രഖ്യാപിച്ചിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix