Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

യുവാവിനെ മർദിച്ചെന്ന് ആരോപണം; മന്ത്രി പർവേഷ് വർമ്മ മാപ്പ് പറയണമെന്ന് ആം ആദ്മി പാർട്ടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഡല്‍ഹി: ഡൽഹിയിൽ റോഡ് പരിശോധനയ്ക്കിടെ യുവാവിന്റെ മുഖത്തടിച്ചെന്ന ആരോപണത്തിൽ മന്ത്രി പർവേഷ് വർമ്മക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തിൽ മന്ത്രി യുവാവിനോട് മാപ്പ് പറയണമെന്ന് ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടു. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് മന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.

തിലക് നഗറിൽ റോഡ് നിർമാണവുമായി ബന്ധപ്പെട്ട പരാതി നേരിട്ട് പരിശോധിക്കാൻ എത്തിയപ്പോഴാണ് സംഭവമുണ്ടായത്. മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുകയായിരുന്ന യുവാവിന്റെ മുഖത്ത് മന്ത്രി അടിക്കുകയും ഫോൺ പിടിച്ചുവാങ്ങുകയും ചെയ്തെന്നാണ് ആരോപണം. റോഡിന്റെ ഉപരിതലം തകർന്നത് യുവാവ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് മർദിച്ചതെന്നും ആം ആദ്മി പാർട്ടി ആരോപിച്ചു.

എന്നാൽ സംഭവത്തിൽ വിശദീകരണവുമായി മന്ത്രി രംഗത്തെത്തി. യുവാവ് തന്നെയും കുടുംബത്തെയും അധിക്ഷേപിക്കുകയും മോശമായി പെരുമാറുകയും ചെയ്തെന്നും ആ സാഹചര്യത്തിൽ സ്വാഭാവിക പ്രതികരണമായാണ് താനും പ്രതികരിച്ചതെന്നും പർവേഷ് വർമ്മ പറഞ്ഞു. പരാജയത്തിന്റെ ജാള്യത മറയ്ക്കാൻ ആം ആദ്മി പാർട്ടി വ്യാജപ്രചാരണം നടത്തുകയാണെന്നും മന്ത്രി ആരോപിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix