Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഡൽഹിയിലെ രണ്ട് ബലാത്സംഗക്കേസുകളിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ഡൽഹിയിൽ അടുത്തിടെ റിപ്പോർട്ട് ചെയ്ത രണ്ട് ബലാത്സംഗക്കേസുകളിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. ഗ്രേറ്റർ നോയിഡയിൽ നിന്ന് ഡൽഹിയിലേക്ക് ബസിൽ യാത്ര ചെയ്യുന്നതിനിടെ പെൺകുട്ടി പീഡനത്തിനിരയായ സംഭവവും ഡൽഹിയിലെ ഒരു പാർക്കിൽ പെൺകുട്ടി പീഡനത്തിനിരയായ സംഭവവുമാണ് കോടതിയുടെ ഇടപെടലിന് കാരണം.

രണ്ട് സംഭവങ്ങളും 2012ലെ നിർഭയ കേസിന് സമാനമായ സാഹചര്യങ്ങളിലേക്കാണ് വിരൽചൂണ്ടുന്നതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. രാജ്യതലസ്ഥാനത്ത് ഇത്തരം ഗുരുതര സംഭവങ്ങൾ ആവർത്തിച്ചിട്ടും അവ തടയുന്നതിൽ സുരക്ഷാ സംവിധാനങ്ങൾക്ക് വീഴ്ച സംഭവിച്ചെന്നും കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് വിഷയങ്ങളിൽ സ്വമേധയാ കേസെടുക്കാൻ നിർദേശിച്ചത്.

ഡൽഹിയിൽ ഇത്തരം സംഭവങ്ങൾ തടയുന്നതിൽ പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്നും കോടതി വിമർശിച്ചു. ബസുകൾ, പാർക്കുകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ ആവശ്യമായ നിരീക്ഷണ, സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടില്ലെന്നും ചില സ്ഥലങ്ങളിൽ മതിയായ വെളിച്ചം പോലും ലഭ്യമല്ലെന്നും കോടതി നിരീക്ഷിച്ചു.

ഇരകളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിൽ മാത്രം കാര്യമില്ലെന്നും ഇത്തരം സംഭവങ്ങൾ തടയാൻ കൃത്യമായ നടപടികൾ ആവശ്യമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. സംഭവങ്ങളിൽ ഉത്തരവാദികളായവർ ആരെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix