തിരുവനന്തപുരം: ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റെ വാഹനവ്യൂഹത്തിന് നേരെ ബൈക്ക് ഓടിച്ചുകയറ്റിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. തിരുവനന്തപുരം കോവളത്താണ് ഗുരുതര സുരക്ഷാവീഴ്ചയുണ്ടായത്. വള്ളക്കടവ് സ്വദേശികളായ ഷക്കീർ, നാദിർഷാ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ബാലരാമപുരത്ത് പരിപാടിയിൽ പങ്കെടുത്ത ശേഷം ഉപരാഷ്ട്രപതി വിമാനത്താവളത്തിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. തിരുവല്ലം ഭാഗത്തുനിന്നെത്തിയ ബൈക്ക് കോവളം ജങ്ഷനിൽ തടയാൻ സുരക്ഷാ ഉദ്യോഗസ്ഥർ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് വിവരം പൊലീസിന് കൈമാറുകയായിരുന്നു.
പിന്നാലെ നടത്തിയ പരിശോധനയിൽ കാഞ്ഞിരംകുളത്ത് വെച്ച് ഇരുവരെയും പൊലീസ് പിടികൂടി. ഇരുവരും മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.


