Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വിജയ് സർക്കാരിന്റെ ‘തായ് മാമൻ തങ്കമോതിരം’ പദ്ധതിക്ക് തുടക്കം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മധുര: തമിഴ്നാട്ടിലെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന നവജാത ശിശുക്കൾക്ക് സ്വർണമോതിരം നൽകുന്ന ‘തായ് മാമൻ തങ്കമോതിരം’ പദ്ധതിക്ക് തുടക്കമായി. മധുര രാജാജി സർക്കാർ ആശുപത്രിയിൽ നടന്ന ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പദ്ധതി ഉദ്ഘാടനം ചെയ്തു.

പ്രസവത്തിനായി കൂടുതൽ പേർ സർക്കാർ ആശുപത്രികളെ ആശ്രയിക്കണമെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മുഖ്യമന്ത്രിയുടെ ജന്മദിനമായ ജൂൺ 22 മുതൽ ജനിച്ച കുഞ്ഞുങ്ങൾക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. മധുരയിൽ റോഡ് ഷോ നടത്തിയ ശേഷമാണ് മുഖ്യമന്ത്രി രാജാജി ആശുപത്രിയിലെത്തിയത്. ചടങ്ങിൽ കുഞ്ഞുങ്ങൾക്ക് നേരിട്ട് സ്വർണമോതിരം അണിയിച്ചാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.

മലയാളി വ്യവസായ ഗ്രൂപ്പുകളായ ജോയ് ആലുക്കാസ്, കല്യാൺ ജൂവലേഴ്സ് എന്നിവയുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി ഉദ്ഘാടനത്തിന് ശേഷം വൈകിട്ട് മധുര മീനാക്ഷി ക്ഷേത്രത്തിലും മുഖ്യമന്ത്രി സന്ദർശനം നടത്തും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix