Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പ്രളയത്തിൽ മുങ്ങി നാട്; വിദേശ ടൂർ ആഘോഷിച്ച് എംഎൽഎ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പട്‌ന: ബിഹാറിലെ അലിനഗർ മണ്ഡലത്തിൽ പ്രളയബാധ രൂക്ഷമായിരിക്കെ എംഎൽഎയും ഗായികയുമായ മൈഥിലി താക്കൂർ നെതർലൻഡ്‌സിൽ പരിപാടിയിൽ പങ്കെടുക്കുന്നതിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം. മണ്ഡലത്തിലെ നിരവധി പ്രദേശങ്ങൾ വെള്ളത്തിലായ സാഹചര്യത്തിലാണ് മൈഥിലി താക്കൂറിന്റെ നെതർലൻഡ്‌സ് യാത്ര സംബന്ധിച്ച വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.

അലിനഗർ മണ്ഡലത്തിലൂടെ ഒഴുകുന്ന കമല നദി സെപ്റ്റംബർ 24 വൈകിട്ടോടെ കരകവിഞ്ഞതായാണ് റിപ്പോർട്ടുകൾ. സെപ്റ്റംബർ 28ന് നദിയിലെ ജലനിരപ്പ് വീണ്ടും ഉയർന്നതോടെ പ്രളയപരിധിക്ക് മുകളിലേക്ക് വെള്ളമെത്തി. ബിഹാറിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയാണ് നദികളിലെ ജലനിരപ്പ് ഉയരാൻ കാരണമായത്. ഇതോടെ നദീതീരത്തെ നിരവധി ഗ്രാമങ്ങൾ വെള്ളത്തിലായി.

പ്രളയത്തിൽ ജനങ്ങൾ ദുരിതത്തിലായിരിക്കെ എംഎൽഎ വിദേശയാത്ര നടത്തുകയാണോ എന്ന ചോദ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ജനങ്ങൾക്കൊപ്പം നിൽക്കേണ്ട സമയത്ത് വിദേശത്ത് പരിപാടിയിൽ പങ്കെടുക്കുന്നതിനെ വിമർശിച്ചുള്ള നിരവധി കമന്റുകളും മൈഥിലി താക്കൂറിന്റെ വീഡിയോകൾക്ക് താഴെയുണ്ട്.

നെതർലൻഡ്‌സിലെ റോട്ടർഡാമിൽ നടക്കുന്ന ഐൻഡെലൂസ് ഇന്ത്യ ഫെസ്റ്റിവലിൽ പങ്കെടുക്കാനാണ് മൈഥിലി താക്കൂർ പോയതെന്നാണ് റിപ്പോർട്ടുകൾ. പരിപാടിയിൽ പരമ്പരാഗത ബിഹാറി ചൈതി നാടോടി ഗാനങ്ങൾ അവതരിപ്പിക്കാനാണ് മൈഥിലി താക്കൂർ എത്തിയതെന്നും റിപ്പോർട്ടുകളുണ്ട്.

നേരത്തെയും മൈഥിലി താക്കൂറിന്റെ വിദേശയാത്രകളും പൊതുപരിപാടികളിലെ പങ്കാളിത്തവും സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നിരുന്നു. മുംബൈയിലെ വ്യവസായി മുകേഷ് അംബാനിയുടെ വസതിയായ ആന്റിലിയയിൽ നടന്ന ഗണേശോത്സവത്തിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ടും നേരത്തെ വിമർശനമുണ്ടായിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix