Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

‘അധിക സുരക്ഷ വേണ്ട’; അകമ്പടി വാഹനങ്ങൾ കൂടിയതിൽ മുഖ്യമന്ത്രിക്ക് അതൃപ്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: അകമ്പടി വാഹനങ്ങളുടെ എണ്ണം കൂടിയതിൽ ഡിസിപിയോട് ക്ഷുഭിതനായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇന്ന് രാവിലെ കവടിയാറിൽ ഒരു ചടങ്ങിനെത്തിയപ്പോഴായിരുന്നു സംഭവം. മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനത്തിന് മുന്നിലായി ഒരു പൊലീസ് ജീപ്പ് കൂടി അധികമായി വിന്യസിച്ചിരുന്നു. കാറിൽനിന്ന് ഇറങ്ങിയ ഉടൻ മുഖ്യമന്ത്രി ഡിസിപിയോട് ഇക്കാര്യം ചോദിച്ച് സംസാരിക്കുകയായിരുന്നു.

ഔദ്യോഗിക യാത്രകളിൽ അധിക വാഹനങ്ങൾ വിന്യസിക്കരുതെന്ന് മുഖ്യമന്ത്രി നേരത്തെ നിർദേശം നൽകിയിരുന്നു. തനിക്ക് അധിക സുരക്ഷ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പുതന്നെ യാത്രാസുരക്ഷയുടെ കാര്യത്തിൽ മാറ്റം വരുത്തുമെന്ന് വി.ഡി. സതീശൻ വ്യക്തമാക്കിയിരുന്നു. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വാഹനവ്യൂഹവും സുരക്ഷാക്രമീകരണങ്ങളും ഒഴിവാക്കണമെന്നും പൈലറ്റ്, എസ്കോർട്ട് വാഹനങ്ങൾ ഒഴികെ അധിക വാഹനങ്ങൾ വേണ്ടെന്നുമായിരുന്നു നിർദേശം.

മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി റോഡ് തടഞ്ഞ് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. എക്സോട്ടും ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നെങ്കിലും സുരക്ഷാകാരണങ്ങളാൽ അത് പൂർണമായി ഒഴിവാക്കാനാകില്ലെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

One thought on “‘അധിക സുരക്ഷ വേണ്ട’; അകമ്പടി വാഹനങ്ങൾ കൂടിയതിൽ മുഖ്യമന്ത്രിക്ക് അതൃപ്തി”

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix