Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ഇൻഡ്യ സഖ്യം; ഒക്ടോബര്‍ 6ന് തെരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് മാർച്ച്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കാൻ INDIA സഖ്യം. 20 പ്രതിപക്ഷ പാർട്ടികൾ പങ്കെടുത്ത യോഗത്തിലാണ് വിവിധ പ്രതിഷേധ പരിപാടികൾക്ക് ആഹ്വാനം ചെയ്തത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് വാർത്താസമ്മേളനത്തിൽ പ്രതിഷേധ പരിപാടികൾ പ്രഖ്യാപിച്ചത്.

ഒക്ടോബർ ആറിന് പ്രതിപക്ഷ എംപിമാരുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്തുമെന്ന് INDIA സഖ്യം അറിയിച്ചു. ലോക്സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷ എംപിമാർ മാർച്ചിൽ പങ്കെടുക്കും.

ഗ്യാനേഷ് കുമാർ രാജിവെക്കുന്നതുവരെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഒക്ടോബർ രണ്ട് മുതൽ എട്ട് വരെ ജില്ലാതല പ്രതിഷേധ മാർച്ചുകളും സംഘടിപ്പിക്കും.

ഇതിന് പുറമെ അഞ്ച് വമ്പൻ റാലികൾ നടത്താനും യോഗത്തിൽ തീരുമാനമായി. റാലികളുടെ തീയതിയും വേദിയും പിന്നീട് പ്രഖ്യാപിക്കും.

തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിക്കുന്ന വിവിധ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രതിഷേധ പരിപാടികൾ പ്രഖ്യാപിച്ചിരിക്കുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

One thought on “ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ഇൻഡ്യ സഖ്യം; ഒക്ടോബര്‍ 6ന് തെരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് മാർച്ച്”

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix