Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

എംഡിഎംഎ കേസിലെ മുഖ്യ സൂത്രധാരൻ പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ബൈപ്പാസ് ഭാഗത്ത് എംഡിഎംഎയുമായി യുവാക്കൾ പിടിയിലായ കേസിൽ പ്രധാന സൂത്രധാരനെന്ന് പൊലീസ് പറയുന്ന ആനയറ സ്വദേശി വിജയകുമാർ (41) അറസ്റ്റിൽ. വിഴിഞ്ഞം പൊലീസാണ് ഇയാളെ പിടികൂടിയത്.

കേസിലെ ഒന്നാം പ്രതി മുജീബ് റഹ്മാനെ അറസ്റ്റ് ചെയ്തപ്പോൾ ലഭിച്ച മൊബൈൽ ഫോൺ രേഖകൾ പിന്തുടർന്നാണ് വിജയകുമാറിലേക്ക് പൊലീസ് എത്തിയത്. ബെംഗളൂരുവിൽ നിന്ന് ട്രെയിൻ മാർഗം നാഗർകോവിലിലെത്തിച്ച 49 ഗ്രാം എംഡിഎംഎ സ്കൂട്ടറിൽ കടത്തുന്നതിനിടെ രണ്ടാഴ്ച മുമ്പ് പയറുംമൂട് ഭാഗത്ത് ഡാൻസാഫ് സംഘം മുജീബ് റഹ്മാനെയും കൂട്ടാളി സഹദിനെയും അറസ്റ്റ് ചെയ്തിരുന്നു.

മയക്കുമരുന്ന് വാങ്ങുന്നതിനായി മുജീബ് റഹ്മാൻ ബെംഗളൂരുവിലേക്ക് പോകാൻ ഉപയോഗിച്ച ബസ് ടിക്കറ്റ് വിജയകുമാറാണ് ബുക്ക് ചെയ്ത് നൽകിയതെന്ന് പൊലീസ് കണ്ടെത്തി. യാത്രയ്ക്കിടെ വിജയകുമാർ തന്റെ മൊബൈൽ ഫോൺ മുജീബ് റഹ്മാന് കൈമാറിയതായും അന്വേഷണത്തിൽ വ്യക്തമായി.

മുജീബ് റഹ്മാൻ ബെംഗളൂരുവിലെത്തിയതിന് പിന്നാലെ വിജയകുമാർ 23,000 രൂപയോളം അയച്ചുനൽകിയതായും പൊലീസ് കണ്ടെത്തി. തുടർന്ന് കഴിഞ്ഞ ദിവസം രാത്രിയിൽ ആനയറയിൽ നിന്ന് വിജയകുമാറിനെ പൊലീസ് പിടികൂടുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട കൂടുതൽ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണം തുടരുകയാണെന്ന് വിഴിഞ്ഞം പൊലീസ് അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix