Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും പിഴയും വിധിച്ചു. ഇടപ്പള്ളി സ്വദേശി പി.ജി. സജുവിനെയാണ് പറവൂർ അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. ഒരു ലക്ഷം രൂപ പിഴയും കോടതി ചുമത്തി.

2018 ഒക്ടോബർ 11നാണ് കേസിനാസ്പദമായ സംഭവം. കളമശേരി മഞ്ഞുമ്മൽ റോഡിന് സമീപത്തെ വീട്ടിൽ ഭാര്യയെ സജു കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഭാര്യയെ സംശയിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ് കേസ്.

കളമശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ വിശദമായ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പൊലീസ് ഇൻസ്‌പെക്ടർ എ. പ്രസാദിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ അഡ്വ. എം.ബി. ഷാജിയും അഡ്വ. എസ്. രാഖിയും കോടതിയിൽ ഹാജരായി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix