Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷം; അന്വേഷണത്തിന് ഉത്തരവിട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിലുണ്ടായ സംഘർഷത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ്. പ്രത്യേക സമിതിയെ നിയോഗിച്ചാണ് അന്വേഷണം നടത്തുക. ഹോസ്റ്റലിൽ മദ്യക്കുപ്പികളും കല്ലുകളും ഉപയോഗിച്ച് ആക്രമണം നടന്നത് ഗൗരവമുള്ള വിഷയമാണെന്ന് വകുപ്പ് വിലയിരുത്തി.

മദ്യക്കുപ്പികൾ ഹോസ്റ്റലിനുള്ളിൽ എങ്ങനെ എത്തിയെന്നും പുറത്തുനിന്നുള്ളവർക്ക് ഹോസ്റ്റലിലേക്ക് പ്രവേശനം എങ്ങനെ ലഭിച്ചെന്നും പ്രത്യേക സമിതി പരിശോധിക്കും. ഹോസ്റ്റലിനുള്ളിലേക്ക് നടന്ന ആക്രമണവും അന്വേഷണത്തിന്റെ പരിധിയിൽ വരും.

ഇന്നലെ രാത്രിയുണ്ടായ സംഘർഷം തലസ്ഥാനത്ത് ഏറെ നേരം സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ ‘റെസിസ്റ്റൻസ് മാർച്ചിനിടെയാണ്’ സംഘർഷമുണ്ടായത്.

മാർച്ച് യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിലെത്തിയതോടെയാണ് സംഘർഷം ആരംഭിച്ചത്. സമരത്തിനിടെ ഹോസ്റ്റലിൽനിന്ന് കല്ലും കുപ്പിയും എറിഞ്ഞതാണ് സംഘർഷത്തിന് കാരണമെന്നാണ് യൂത്ത് കോൺഗ്രസ് ആരോപണം. എന്നാൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പ്രകോപനം സൃഷ്ടിച്ചതെന്നാണ് ഹോസ്റ്റൽ വിദ്യാർഥികളുടെ ആരോപണം. സമരക്കാർ തീപ്പന്തമടക്കം ഹോസ്റ്റലിലേക്ക് എറിഞ്ഞതോടെയാണ് സംഘർഷം രൂക്ഷമായതെന്നും വിദ്യാർഥികൾ ആരോപിക്കുന്നു.

കാമ്പസിലേക്ക് പ്രവേശിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊടിതോരണങ്ങളും ബോർഡുകളും നശിപ്പിച്ചതായും ആരോപണമുണ്ട്. പിന്നാലെ ഇരുവിഭാഗങ്ങളും തമ്മിൽ കല്ലേറും ഏറ്റുമുട്ടലും ഉണ്ടായി. സ്ഥിതിഗതികൾ രൂക്ഷമായതോടെ അരമണിക്കൂറോളം പ്രദേശത്ത് സംഘർഷാവസ്ഥ നിലനിന്നു.

സംഭവത്തിൽ മ്യൂസിയം പൊലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എസ്‌എഫ്‌ഐ, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തത്. സംഘർഷത്തിലേക്ക് നയിച്ച സാഹചര്യങ്ങളും ഹോസ്റ്റലിലെ സുരക്ഷാ വീഴ്ചകളും ഉൾപ്പെടെ പരിശോധിച്ചായിരിക്കും പ്രത്യേക സമിതിയുടെ അന്വേഷണം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix