Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ച കേസ്; ഏഴുവർഷമായി ഒളിവിലായിരുന്ന പ്രതി പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: അയൽവാസിയായ യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് പൊള്ളിച്ച കേസിൽ ഏഴുവർഷമായി ഒളിവിലായിരുന്ന പ്രതി പൊലീസ് പിടിയിൽ. ചോക്കാട് ഉദരംപൊയിൽ കിടങ്ങയത്ത് ഷബീർ (32) ആണ് പാണ്ടിക്കാട് പൊലീസിന്റെ പിടിയിലായത്. 2019ൽ നടന്ന സംഭവത്തിൽ കരുവാരക്കുണ്ട് പൊലീസ് കേസെടുത്തതിന് പിന്നാലെ ഷബീർ വിദേശത്തേക്ക് കടന്നിരുന്നു. വർഷങ്ങളായി ഇയാൾ അന്വേഷണ സംഘത്തെ വെട്ടിച്ച് കഴിയുകയായിരുന്നു.

ആക്രമണത്തിൽ പരിക്കേറ്റ യുവതിയുടെ മുറിവിൽനിന്ന് ശേഖരിച്ച സാമ്പിളുകൾ രാസപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. പരിശോധനയിൽ സൾഫ്യൂറിക് ആസിഡിന്റെ അംശം കണ്ടെത്തി. ഇതോടെയാണ് ആക്രമണത്തിന് ആസിഡാണ് ഉപയോഗിച്ചതെന്ന് സ്ഥിരീകരിച്ചത്.

അടുത്തിടെ ഷബീർ നാട്ടിൽ തിരിച്ചെത്തിയതായി പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ എറണാകുളത്ത് ഒളിവിൽ കഴിയുന്നതായി കണ്ടെത്തി. വീണ്ടും വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് ഇയാളെ പിടികൂടിയത്. പ്രതിയുടെ നീക്കങ്ങൾ നിരീക്ഷിച്ച ശേഷമാണ് അറസ്റ്റ് നടത്തിയതെന്ന് പൊലീസ് അറിയിച്ചു.

പാണ്ടിക്കാട് സി ഐ സി.കെ. നാസറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കരുവാരക്കുണ്ട് സ്റ്റേഷനിലെ എ.എസ്.ഐ ബിന്ദു, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഡാനിയൽ, ഉജേഷ്, ധന്യേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കേസിൽ കൂടുതൽ അന്വേഷണം നടത്തുന്നതിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് നടപടി ആരംഭിച്ചിട്ടുണ്ട്. ആക്രമണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളും കൂടുതൽ തെളിവുകളും മൊഴികളും അന്വേഷണ സംഘം പരിശോധിക്കും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix