Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കോൺഗ്രസിൽ ഉൾപ്പാർട്ടി ജനാധിപത്യമുണ്ട്; അടൂർ പ്രകാശിന്റെ വിമർശനം അതിന്റെ ഭാഗമാകാം: ദീപ്തി മേരി വർഗീസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: കോൺഗ്രസിൽ ഉൾപ്പാർട്ടി ജനാധിപത്യമുണ്ടെന്നും യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ വിമർശനം അതിന്റെ ഭാഗമായിരിക്കാമെന്നും കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസ്. പാർട്ടിയിലെ എല്ലാവർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അടൂർ പ്രകാശ് ഉന്നയിച്ച വിഷയം തനിക്ക് കൃത്യമായി അറിയില്ലെന്നും അവർ പറഞ്ഞു.

ഉൾപ്പാർട്ടി ജനാധിപത്യത്തിന്റെ ഭാഗമായി പല വിഷയങ്ങളിലും വിമർശനാത്മകമായ അഭിപ്രായങ്ങൾ ഉയരാറുണ്ട്. കോൺഗ്രസിൽ ക്രിയാത്മകമായ വിമർശനം എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ടെന്നും അതിന്റെ ഭാഗമായിട്ടാകാം അടൂർ പ്രകാശിന്റെ പ്രതികരണമെന്നും ദീപ്തി മേരി വർഗീസ് വ്യക്തമാക്കി.

ദേവരാജന് നിയമനം നൽകിയ വിഷയം യുഡിഎഫിൽ ഉന്നയിച്ചിരുന്നോ എന്നത് തനിക്ക് അറിയില്ലെന്നും എല്ലാ മന്ത്രിമാരും ഉൾപ്പെടുന്ന മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്താണ് തീരുമാനമെടുത്തതെന്നും അവർ പറഞ്ഞു.

ഉമ്മൻചാണ്ടിയുടെയും എ.കെ. ആന്റണിയുടെയും കാലത്തും പാർട്ടിക്കുള്ളിൽ നിന്ന് വിമർശനങ്ങൾ ഉയർന്നിട്ടുണ്ടെന്ന് ദീപ്തി മേരി വർഗീസ് ചൂണ്ടിക്കാട്ടി. അടൂർ പ്രകാശ് എന്തെങ്കിലും ഉന്നയിച്ചിട്ടുണ്ടെങ്കിൽ പാർട്ടി നേതൃത്വം അത് പരിശോധിക്കട്ടെയെന്നും ചർച്ചയിലൂടെ എല്ലാ വിഷയങ്ങൾക്കും പരിഹാരം കാണാനാകുമെന്നും അവർ പറഞ്ഞു.

അതേസമയം, പാർട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ ആരും നടത്തരുതെന്നും ദീപ്തി മേരി വർഗീസ് വ്യക്തമാക്കി. യുഡിഎഫ് യോഗങ്ങൾ ചേരുന്നതിന്റെ എണ്ണം കുറവാണെന്ന പരാതിയുണ്ടെങ്കിൽ ഇക്കാര്യം അടൂർ പ്രകാശിന് നേതൃത്വത്തെ അറിയിക്കാമെന്നും അവർ കൂട്ടിച്ചേർത്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix