Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: AdoorPrakash

ദേശീയപാത നിർമാണം വൈകുന്നു; ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി അടൂർ പ്രകാശ്

തിരുവനന്തപുരം: കടമ്പാട്ടുകോണം– കഴക്കൂട്ടം ദേശീയപാത റീച്ചിലെ നിർമാണം വൈകുന്നതിൽ പ്രതിഷേധിച്ച് ആറ്റിങ്ങൽ എംപി അടൂർ പ്രകാശ്. നിർമാണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് അദ്ദേഹം പ്രതിഷേധം അറിയിച്ചത്. നിശ്ചയിച്ച സമയത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കണമെന്ന് അടൂർ പ്രകാശ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. നിർമാണം ഇനിയും വൈകിയാൽ സമരം ആരംഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്ന രീതിയിൽ ദേശീയപാത നിർമാണം അനിശ്ചിതമായി നീളാൻ അനുവദിക്കില്ലെന്നും അടൂർ പ്രകാശ് വ്യക്തമാക്കി. നിർമാണം വേഗത്തിലാക്കി സമയബന്ധിതമായി പൂർത്തിയാക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.
Read more

അടൂർ പ്രകാശിന്റെ പരാതി തള്ളി വി.ഡി. സതീശൻ; എല്ലാ തീരുമാനങ്ങളും മുതിർന്ന നേതാക്കളുടെ അനുമതിയോടെ

തിരുവനന്തപുരം: യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരാതിയിൽ പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. പാർട്ടിയുടെ നയങ്ങൾക്കും കീഴ്‌വഴക്കങ്ങൾക്കും അനുസരിച്ചാണ് എല്ലാ തീരുമാനങ്ങളും കൈക്കൊള്ളുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മുതിർന്ന നേതാക്കളുടെ അനുമതിയോടെയാണ് തീരുമാനങ്ങൾ എടുക്കുന്നതെന്നും വാർത്താ ഏജൻസിയോട് മുഖ്യമന്ത്രി പ്രതികരിച്ചു. അടൂർ പ്രകാശിന്റെ പരാതിയിൽ മുഖ്യമന്ത്രി ആദ്യമായാണ് നിലപാട് വ്യക്തമാക്കുന്നത്. പാർട്ടിയെയും മുന്നണിയെയും അവഗണിച്ച് മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്ന ആരോപണവുമായാണ് അടൂർ പ്രകാശ് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ സമീപിച്ചത്. യുഡിഎഫ് കൺവീനർ എന്ന നിലയിൽ തനിക്ക് […]
Read more

അടൂർ പ്രകാശിന്റെ പരാതിയിൽ ഹൈക്കമാൻഡ് ഇടപെടൽ അനിശ്ചിതത്വത്തിൽ

ന്യൂഡൽഹി: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് നൽകിയ പരാതിയിൽ കോൺഗ്രസ് ഹൈക്കമാൻഡിന്റെ തുടർനീക്കം ഇപ്പോഴും വ്യക്തമല്ല. സതീശനെതിരെ അടൂർ പ്രകാശ് നടത്തിയ വിമർശനങ്ങളും തുടർന്ന് ഖാർഗെയ്ക്ക് നൽകിയ പരാതിയും സംബന്ധിച്ച് ദേശീയ നേതൃത്വം നിലപാട് പരിശോധിച്ചുവരികയാണ്. മുഖ്യമന്ത്രി പ്രധാന തീരുമാനങ്ങൾ പാർട്ടിയുമായും മുന്നണി നേതാക്കളുമായും മതിയായ ചർച്ച നടത്താതെ എടുക്കുന്നുവെന്നാണ് അടൂർ പ്രകാശിന്റെ പ്രധാന ആരോപണം. യു.ഡി.എഫ് കൺവീനർ എന്ന നിലയിൽ പല തീരുമാനങ്ങളും മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും അദ്ദേഹം പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതേസമയം, […]
Read more

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സണ്ണി ജോസഫ്; നിലപാടിലുറച്ച് അടൂര്‍ പ്രകാശ്

തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങൾക്കിടെ ഡൽഹി കേരള ഹൗസിൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ്. സംഘടനാ കാര്യങ്ങൾ ചർച്ചയായതായി സണ്ണി ജോസഫ് പ്രതികരിച്ചു. അടൂർ പ്രകാശ് ഉന്നയിച്ച പരാതി മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തതായും അദ്ദേഹം വ്യക്തമാക്കി. വിഷയം ഹൈക്കമാൻഡിന്റെ പരിഗണനയിലുള്ളതിനാൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. അതേസമയം, താൻ ഉന്നയിച്ച പരാതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് അടൂർ പ്രകാശ് വ്യക്തമാക്കി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന്‍ ഖർഗെയെ നേരിൽ കണ്ട് പരാതി കൈമാറിയെന്നും […]
Read more

‘ഒന്നും അറിഞ്ഞില്ല അല്ലേ, നന്നായി’; അടൂർ പ്രകാശിനെതിരേ കോൺ​ഗ്രസ് നേതാവ്

കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ പരാതി ഉന്നയിച്ച യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെതിരെ പരോക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് നിജേഷ് അരവിന്ദ്. കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി കൂടിയായ നിജേഷ് അരവിന്ദാണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്. സർക്കാരിന്റെ എല്ലാ നല്ല തീരുമാനങ്ങളും അടൂർ പ്രകാശിന്റെ കൂടി തീരുമാനമായിരുന്നുവെന്നാണ് താൻ കരുതിയതെന്ന് നിജേഷ് കുറിച്ചു. “ഒന്നും അറിഞ്ഞില്ല അല്ലേ, നന്നായി” എന്നും പോസ്റ്റിൽ നിജേഷ് പരിഹസിച്ചു. പോസ്റ്റിന് പിന്തുണയുമായി നിരവധി കമന്റുകളും ലഭിച്ചിട്ടുണ്ട്.
Read more

അടൂർ പ്രകാശ് ഡൽഹിയിലേക്ക്; എഐസിസിക്ക് പരാതി നൽകും

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെതിരെ വിജയനെതിരെ പരസ്യവിമർശനം നടത്തിയ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് തിങ്കളാഴ്ച ഡൽഹിയിലെത്തി നേതൃത്വത്തെ കാണും. കേരളത്തിലെ യുഡിഎഫിൽ വേണ്ടത്ര കൂടിയാലോചനകൾ നടക്കുന്നില്ലെന്നതടക്കമുള്ള പരാതികൾ അടൂർ പ്രകാശ് എഐസിസിക്ക് രേഖാമൂലം നൽകും. സർക്കാരിന്റെ പല തീരുമാനങ്ങളും മുന്നണിയിൽ ചർച്ച ചെയ്യുന്നില്ലെന്നും യുഡിഎഫ് ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പ്രധാന തീരുമാനങ്ങൾ മുന്നണി നേതാക്കളെ അറിയിക്കുന്നില്ലെന്നുമായിരുന്നു അടൂർ പ്രകാശിന്റെ വിമർശനം. കെപിസിസി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പരസ്യമായി പറഞ്ഞത്. അതിനിടെ, കെപിസിസി […]
Read more

വി ഡി സതീശനെതിരായ നിലപാടിൽ ഉറച്ച് അടൂർ പ്രകാശ്; ഹൈക്കമാൻഡിന് കത്ത് നൽകും

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ നിലപാടിൽ ഉറച്ച് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. വിഷയത്തിൽ നേരിട്ട് ഹൈക്കമാൻഡിനെ സമീപിക്കാനാണ് തീരുമാനം. മറ്റന്നാൾ ദില്ലിയിലെത്തി കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിന് പരാതി നൽകാനാണ് നീക്കം. യുഡിഎഫിൽ വേണ്ടത്ര കൂടിയാലോചനകൾ നടക്കുന്നില്ലെന്നും പല തീരുമാനങ്ങളും ഏകപക്ഷീയമായാണ് എടുക്കുന്നതെന്നുമാണ് അടൂർ പ്രകാശിന്റെ പ്രധാന പരാതി. ബോർഡ്, കോർപ്പറേഷൻ നിയമനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തും. കൂടുതൽ നേതാക്കളും ഹൈക്കമാൻഡിന് പരാതി നൽകിയേക്കുമെന്നാണ് സൂചന. അടൂർ പ്രകാശിന്റെ പരാതിയുടെ പശ്ചാത്തലത്തിൽ എഐസിസി ജനറൽ […]
Read more

അടൂർ പ്രകാശിനെതിരെ രൂക്ഷ വിമർശനം; ‘പദവിക്ക് നിരക്കാത്ത പണി’: രാജ്മോഹൻ ഉണ്ണിത്താൻ

തിരുവനന്തപുരം: യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എംപി രാജ്മോഹൻ ഉണ്ണിത്താൻ. കൺവീനർ എന്ന പദവിക്ക് നിരക്കാത്ത നടപടിയാണ് അടൂർ പ്രകാശ് നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. സർക്കാരിനെ പ്രതിരോധിക്കേണ്ട കൺവീനർ വാർത്താസമ്മേളനം വിളിച്ച് പരസ്യമായി വിമർശനം ഉന്നയിച്ചത് ശരിയായില്ലെന്നും ഉണ്ണിത്താൻ പറഞ്ഞു. പാർട്ടി ഫോറങ്ങളിൽ ഉന്നയിക്കേണ്ട വിഷയങ്ങൾ വാർത്താസമ്മേളനത്തിലൂടെ പറയുന്നത് ശരിയായ രീതിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് നടക്കുന്ന നിയമനങ്ങളിൽ തനിക്കും അഭിപ്രായങ്ങളുണ്ടെന്നും എന്നാൽ സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന തരത്തിലുള്ള പരസ്യ പ്രതികരണങ്ങൾ ഉചിതമല്ലെന്നും ഉണ്ണിത്താൻ […]
Read more

അടൂർ പ്രകാശിന്റെ അതൃപ്തി ‘അണ്ണനും തമ്പിയും തമ്മിലുള്ള സൗന്ദര്യപ്പിണക്കം’: വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: കോൺഗ്രസ് നേതാവ് അടൂർ പ്രകാശിന്റെ അതൃപ്തിയിൽ പ്രതികരണവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കോൺഗ്രസിൽ അഭിപ്രായങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകുമെന്നും അടൂർ പ്രകാശിന്റെ പ്രതികരണം അണ്ണനും തമ്പിയും തമ്മിലുള്ള സൗന്ദര്യപ്പിണക്കം മാത്രമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. വിഷയം ഹൈക്കമാൻഡ് പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അഭിപ്രായം പറഞ്ഞ് അപഹാസ്യനാകാൻ താൽപര്യമില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. യുഡിഎഫ് സർക്കാരിന് ഇപ്പോൾ മാർക്ക് നൽകാനാകില്ലെന്നും സർക്കാർ അധികാരത്തിലെത്തിയിട്ട് അധികനാളായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി പ്രതിസന്ധിയിൽ മുൻ സർക്കാരുകൾക്കും വീഴ്ചയുണ്ടായിട്ടുണ്ടെന്നും ദീർഘവീക്ഷണത്തോടെ പദ്ധതികൾ […]
Read more

കോൺഗ്രസിൽ ഉൾപ്പാർട്ടി ജനാധിപത്യമുണ്ട്; അടൂർ പ്രകാശിന്റെ വിമർശനം അതിന്റെ ഭാഗമാകാം: ദീപ്തി മേരി വർഗീസ്

കൊച്ചി: കോൺഗ്രസിൽ ഉൾപ്പാർട്ടി ജനാധിപത്യമുണ്ടെന്നും യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ വിമർശനം അതിന്റെ ഭാഗമായിരിക്കാമെന്നും കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസ്. പാർട്ടിയിലെ എല്ലാവർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അടൂർ പ്രകാശ് ഉന്നയിച്ച വിഷയം തനിക്ക് കൃത്യമായി അറിയില്ലെന്നും അവർ പറഞ്ഞു. ഉൾപ്പാർട്ടി ജനാധിപത്യത്തിന്റെ ഭാഗമായി പല വിഷയങ്ങളിലും വിമർശനാത്മകമായ അഭിപ്രായങ്ങൾ ഉയരാറുണ്ട്. കോൺഗ്രസിൽ ക്രിയാത്മകമായ വിമർശനം എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ടെന്നും അതിന്റെ ഭാഗമായിട്ടാകാം അടൂർ പ്രകാശിന്റെ പ്രതികരണമെന്നും ദീപ്തി മേരി വർഗീസ് വ്യക്തമാക്കി. ദേവരാജന് നിയമനം നൽകിയ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix