Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ബിജെപി നേതാവിന്റെ കൊലപാതകാസൂത്രണം; ഭാര്യയും കാമുകനും ഉൾപ്പെടെ ആറുപേർ പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആന്ധ്രപ്രദേശ്: ആന്ധ്രാപ്രദേശിൽ ബിജെപി നേതാവിനെ വധിക്കാൻ പദ്ധതിയിട്ട കേസിൽ ഭാര്യയും കാമുകനും ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ. തിരുപ്പതി ബിജെപി മണ്ഡലം പ്രസിഡന്റ് മുനിരാജയെ വധിക്കാൻ ശ്രമിച്ച കേസിലാണ് ഭാര്യ പ്രശാന്തി, കാമുകൻ സായി, ഇവരുടെ കൂട്ടാളികളായ ഉദയ് കിരൺ, ലീലാ കൃഷ്ണ, പൃഥ്വിരാജ്, ഹരീഷ് എന്നിവർ അറസ്റ്റിലായത്.

സെപ്റ്റംബർ 13-ന് അർധരാത്രിയിലാണ് ചന്ദ്രഗിരി കൊത്തപേട്ടയിലെ മുനിരാജയുടെ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന ബൈക്കിന് തീപിടിച്ച നിലയിൽ കണ്ടെത്തിയത്. ബിജെപി നേതാവായതിനാൽ പ്രാദേശിക രാഷ്ട്രീയ തർക്കങ്ങളാകാം സംഭവത്തിന് പിന്നിലെന്ന സംശയത്തിലായിരുന്നു പൊലീസ് അന്വേഷണം ആരംഭിച്ചത്.

സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പ്രദേശവാസിയായ സായിയും സംഘവും ബൈക്കിന് സമീപം നിൽക്കുന്നത് കണ്ടെത്തി. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകാസൂത്രണം പുറത്തുവന്നതെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.

മുനിരാജയുടെ ഭാര്യ പ്രശാന്തിക്ക് സായിയുമായി അടുപ്പമുണ്ടായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയത്. ഭർത്താവിനെ വധിക്കാൻ ഇരുവരും ഇൻസ്റ്റാഗ്രാം വഴി പദ്ധതിയിട്ടതായും പൊലീസ് പറയുന്നു. മുനിരാജയുടെ യാത്രകളും ലൊക്കേഷൻ വിവരങ്ങളും പ്രശാന്തി ഇൻസ്റ്റാഗ്രാം സന്ദേശങ്ങളിലൂടെ സായിക്ക് കൈമാറിയിരുന്നു.

കൊലപാതകത്തിന് മുന്നോടിയായി മുനിരാജയെ ഭയപ്പെടുത്താനാണ് സംഘം ആദ്യം ശ്രമിച്ചത്. ഇതിന്റെ ഭാഗമായാണ് ബൈക്കിന് തീയിട്ടതെന്നാണ് പൊലീസ് പറയുന്നത്. ചോദ്യം ചെയ്യലിൽ ലഭിച്ച വിവരങ്ങൾക്കും മൊബൈൽ ഫോണുകളിൽ നിന്ന് ശേഖരിച്ച ഡിജിറ്റൽ തെളിവുകൾക്കും പിന്നാലെയാണ് ആറുപേരെയും അറസ്റ്റ് ചെയ്തത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix