കണ്ണൂർ: ചക്കരക്കല്ലിൽ സിപിഐഎം പ്രവർത്തകനെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതിക്ക് 29.5 വർഷം തടവും 1,35,000 രൂപ പിഴയും വിധിച്ച് കോടതി. കേസിലെ രണ്ട് മുതൽ അഞ്ച് വരെ പ്രതികൾക്ക് 13.5 വർഷം തടവും 75,000 രൂപ വീതം പിഴയും വിധിച്ചു.
സിപിഐഎം പ്രവർത്തകനായ സമേഷിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. ജഡ്ജി റൂബി കെ. ജോസാണ് വിധി പ്രസ്താവിച്ചത്.
ബിജെപി പ്രവർത്തകരായ കെ.വി. സിനോജ്, സി. ലെനീഷ്, കെ. ശിഷിർ, ഷിരോൺ, സി.കെ. ഷനിൽ കുമാർ എന്നിവരാണ് കേസിലെ പ്രതികൾ. കൊയ്യോട് ചെമ്പിലോട് കോവിലിലെ കെ.വി. സിനോജ് ഒന്നാം പ്രതിയാണ്.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ വിചാരണ പൂർത്തിയാക്കിയ ശേഷമാണ് കോടതി ശിക്ഷ വിധിച്ചത്.





The app version is so much better than the browser. It is fast, secure, and very convenient for gaming on the go via superjililoginapp.