Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: CourtVerdict

വിധി പറയാനിരിക്കെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി: പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി കുമാരമംഗലം പോക്സോ കേസിലെ രണ്ടാം പ്രതിയായ കോട്ടയം കുറിഞ്ഞി സ്വദേശി തങ്കച്ചൻ (65) ആണ് മരിച്ചത്. തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കേസിൽ ഈയാഴ്ച അന്തിമവിധി പറയാനിരിക്കെയാണ് സംഭവം. തങ്കച്ചൻ കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് വിധി പറയുന്നത് മാറ്റിവെച്ചിരുന്നു. 2017ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് തങ്കച്ചനെതിരായ കേസ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മരണവുമായി ബന്ധപ്പെട്ട കൂടുതൽ […]
Read more

കൊല്ലത്ത് ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്; കുറ്റാരോപിതയായ ഭാര്യയെ കോടതി വെറുതെവിട്ടു

കൊല്ലം: ഭർത്താവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ ഭാര്യയെ കോടതി കുറ്റവിമുക്തയാക്കി. കുന്നിക്കോട് തലവൂർ രണ്ടാലുംമൂട് സ്വദേശി സുന്ദരനാചാരി (62) കൊല്ലപ്പെട്ട കേസിലാണ് ഭാര്യ വസന്തമ്മാൾ (60) പുനലൂർ അഡീഷണൽ സെഷൻസ് കോടതി കുറ്റവിമുക്തയാക്കിയത്. 2017 ഏപ്രിൽ 29-നാണ് തലവൂർ ചുണ്ടമലയിലെ വീട്ടിനുള്ളിൽ സുന്ദരനാചാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുന്നിക്കോട് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ വസന്തമ്മാളിനെ അറസ്റ്റ് ചെയ്തിരുന്നു. കുടുംബവഴക്കിനെ തുടർന്ന് വസന്തമ്മാൾ ഭർത്താവിന്റെ വായും മൂക്കും തലയണ ഉപയോഗിച്ച് അമർത്തിപ്പിടിച്ച് ബോധം കെടുത്തിയെന്നും തുടർന്ന് ഇലക്ട്രിക് […]
Read more

മുത്തങ്ങ കേസ്; കൊലപാതക കേസില്‍ ഗീതാനന്ദൻ കുറ്റവിമുക്തന്‍

വയനാട്: മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ വിനോദ് കൊല്ലപ്പെട്ട കേസിൽ 23 വർഷങ്ങൾക്ക് ശേഷം കോടതി വിധി പ്രസ്താവിച്ചു. കേസിലെ രണ്ടാം പ്രതി അശോകൻ മാത്രമാണ് കുറ്റക്കാരനെന്ന് വയനാട് ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി കണ്ടെത്തി. എന്നാൽ അശോകൻ മരണപ്പെട്ടതിനാൽ കോടതി ശിക്ഷ വിധിച്ചില്ല. കേസിലെ ഗീതാനന്ദൻ ഉൾപ്പെടെയുള്ള മറ്റ് 56 പ്രതികളെയും കോടതി വെറുതെവിട്ടു. അതേസമയം, പൊലീസ് ഉദ്യോഗസ്ഥൻ സലാമിനെ വധിക്കാൻ ശ്രമിച്ച കേസിൽ ഗീതാനന്ദൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. സംഘം ചേരൽ, തടയൽ തുടങ്ങിയ കുറ്റങ്ങൾ […]
Read more

ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഏഴ് പ്രതികളുടെ ജാമ്യഹർജി വീണ്ടും തള്ളി

തിരുവനന്തപുരം: ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് പ്രതികളുടെ ജാമ്യഹർജി കോടതി വീണ്ടും തള്ളി. തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എസ്. നസീറയാണ് ഹർജി തള്ളിയത്. കഴിഞ്ഞ 57 ദിവസമായി ജയിലിൽ കഴിയുന്ന പ്രതികൾക്ക് ഇനി 23 ദിവസം കൂടി ജയിലിൽ തുടരേണ്ടിവരും. അതിന് ശേഷമേ സ്വാഭാവിക ജാമ്യം ലഭിക്കുകയുള്ളൂ. കേസിലെ ഗൂഢാലോചന ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം തുടരുകയാണെന്നും പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. അന്വേഷണം പൂർത്തിയാകുന്നതിന് മുമ്പ് ജാമ്യം അനുവദിച്ചാൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix