ദുബായ്: കഠിനമായ വേനൽച്ചൂടിന് ആശ്വാസമായി യുഎഇയിൽ കാലാവസ്ഥയിൽ മാറ്റം. ഒക്ടോബർ മാസത്തോടെ രാജ്യത്ത് താപനില ക്രമേണ കുറയുമെന്നും വിവിധ മേഖലകളിൽ മഴയ്ക്കുള്ള സാധ്യത വർധിക്കുമെന്നും കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു.
വേനൽക്കാലത്തുനിന്ന് തണുപ്പുകാലത്തേക്കുള്ള മാറ്റത്തിന്റെ ഘട്ടമാണ് ഒക്ടോബർ. മാസത്തിന്റെ രണ്ടാം പകുതിയോടെ താപനിലയിൽ കൂടുതൽ പ്രകടമായ കുറവുണ്ടാകും. ഒക്ടോബർ പകുതിയോടെ ആരംഭിക്കുന്ന ‘അൽ വസ്മ്’ സീസണോടെ തണുത്ത കാറ്റിനും മഴയ്ക്കുമുള്ള സാധ്യത ശക്തമാകുമെന്നാണ് വിലയിരുത്തൽ.
രാജ്യത്തിന്റെ കിഴക്കൻ മലയോര മേഖലകളിൽ മഴമേഘങ്ങൾ രൂപപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഇതിന്റെ ഭാഗമായി ചില പ്രദേശങ്ങളിൽ ശക്തമായ കാറ്റിനും പൊടിപടലങ്ങൾ ഉയരുന്നതിനും കാഴ്ചപരിധി കുറയുന്നതിനുംുള്ള സാധ്യത വർധിക്കുമെന്നും എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ പറഞ്ഞുയ്ക്കുള്ള സാഹചര്യം കൂടുതൽ അനുകൂലമാകും. വരും ദിവസങ്ങളിൽ യുഎഇയിൽ കൂടുതൽ ആശ്വാസകരമായ കാല സാധ്യതയുണ്ട്.
ഒക്ടോബർ പകുതിയോടെ തണുപ്പുകാല മേഘങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങുമെന്നും ശരത്കാലത്തിന്റെ രണ്ടാം പകുതിയിൽ മഴയ്ക്കുള്ള സാധ്യത വർധിക്കുമെന്നും എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ പറഞ്ഞു.
അറേബ്യൻ കടലിൽ നിന്നും ഒമാൻ ഉൾക്കടലിൽ നിന്നുമുള്ള ഈർപ്പമുള്ള കാറ്റും അന്തരീക്ഷത്തിലെ മാറ്റങ്ങളും കൂടിച്ചേരുന്നതോടെ മഴയ്ക്കുള്ള സാഹചര്യം കൂടുതൽ അനുകൂലമാകും. വരും ദിവസങ്ങളിൽ യുഎഇയിൽ കൂടുതൽ ആശ്വാസകരമായ കാലാവസ്ഥ അനുഭവപ്പെടുമെന്നാണ് പ്രതീക്ഷ.




