Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കർണാടകയിൽ ‘മരിച്ച’ 8 പേർ ജീവിച്ചിരിക്കുന്നവർ; വീണ്ടും SIR വിവാദം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബെം​ഗളുരു: പുതിയ വിവാദങ്ങൾ തിരികൊളുത്തി തീവ്ര വോട്ടര്‍പട്ടിക പരിഷ്‌ക്കരണത്തിന്റെ ഭാഗമായി വിജയാപുരയില്‍ മരണപ്പെട്ടു എന്ന വ്യാജേന 8 വോട്ടര്‍മാരെ ഒഴിവാക്കാന്‍ അപേക്ഷ സമര്‍പ്പിച്ച സംഭവം. സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികയായ അല്ലമ ബഗ്വാന്‍ ഉള്‍പ്പെടെയുള്ള വോട്ടര്‍മാരെയാണ് ഇത്തരത്തില്‍ ജീവിച്ചിരിക്കെത്തന്നെ ‘മരണപ്പെട്ടു’ എന്ന് കാണിച്ച് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിച്ചത്. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ നേരിട്ടെത്തി വിവരം അറിയിച്ചപ്പോഴാണ് തങ്ങള്‍ മരണപ്പെട്ടതായി കാണിച്ച് അപേക്ഷ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടെന്ന വിവരം ഈ വോട്ടര്‍മാര്‍ അറിയുന്നത്.

അല്ലമ ബഗ്വാനെ കൂടാതെ മലന്‍ബി ജമാദാര്‍, മുംതാജ് മുല്ല തുടങ്ങി മറ്റ് ഏഴ് വോട്ടര്‍മാരും ഞെട്ടലിലാണ്. എസ്ഐആർ പ്രക്രിയക്കിടെ വോട്ടര്‍പട്ടികയില്‍ നിന്ന് പേര് വെട്ടിമാറ്റുക എന്ന ലക്ഷ്യത്തോടെ ബിജെപി എംഎല്‍എ ബസനഗൗഡ പാട്ടീല്‍ 8 പേരുടെ വ്യാജമരണ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ചതായി കോണ്‍ഗ്രസ് നേതാക്കള്‍ ആരോപണം ഉന്നയിച്ചതിന് തൊട്ട് പിന്നാലെയാണ് ഈ വിഷയം പുറത്തറിയുന്നതും വിവാദമാകുന്നതും.

അപേക്ഷകളില്‍ നല്‍കിയിരിക്കുന്ന വോട്ടര്‍മാരുടെ പേരുകള്‍ കൃത്യമാണെങ്കിലും മാതാപിതാക്കളുടെയോ പങ്കാളിയുടെയോ പേരുകള്‍ ഉള്‍പ്പെടെയുള്ള മറ്റ് വിവരങ്ങളില്‍ തെറ്റുകളുണ്ട്. വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കുന്നതിനോ അല്ലെങ്കില്‍ മറ്റൊരാളുടെ പേര് ചേര്‍ക്കുന്നതിനെതിരെ ആക്ഷേപം ഉന്നയിക്കുന്നതിനോ ഉപയോഗിക്കുന്ന ഫോം7 അപേക്ഷകള്‍ കര്‍ണാടകയില്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന് ആരോപണമുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix