Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യം ശക്തം; ”ജന്തർ മന്തറിൽ പ്രതിഷേധക്കൊടുങ്കാറ്റ്”

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

രാജ്യത്തെ തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യതയും വോട്ടവകാശത്തിന്റെ സംരക്ഷണവും വീണ്ടും വലിയ രാഷ്ട്രീയ ചർച്ചയാകുകയാണ്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിലെ ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധം ദേശീയ രാഷ്ട്രീയത്തിൽ പുതിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. വോട്ടർ പട്ടികയിലെ മാറ്റങ്ങളും പ്രത്യേക തീവ്ര പരിശോധനയായ എസ്.ഐ.ആർ നടപടികളുമാണ് പ്രതിഷേധത്തിന് പ്രധാന കാരണം.

വോട്ടർ പട്ടികയിൽ നിന്ന് വലിയ തോതിൽ പേരുകൾ ഒഴിവാക്കിയെന്ന ആരോപണമാണ് പ്രതിപക്ഷവും വിവിധ സംഘടനകളും ഉയർത്തുന്നത്. അർഹരായ വോട്ടർമാരുടെ പേരുകൾ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടുന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാന അവകാശമായ വോട്ടവകാശത്തെ തന്നെ ബാധിക്കുമെന്നാണ് പ്രതിഷേധക്കാരുടെ വാദം. എന്നാൽ, നിയമപരമായ നടപടികളുടെ ഭാഗമായാണ് വോട്ടർ പട്ടിക പുതുക്കുന്നതെന്നും അനർഹരായ പേരുകൾ ഒഴിവാക്കുന്നത് തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ ആവശ്യകതയാണെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. എന്നാൽ ഇതിനെതിരെ ശക്തമായി ആഞ്ഞടിക്കുകയാണ് പ്രക്ഷോപകർ.

മോദിസർക്കാരിനെ മുട്ടുകുത്തിക്കുകയും ധർമേന്ദ്ര പ്രധാനെ സ്ഥാനഭ്രഷ്ടനാക്കുകയും ചെയ്‌ത ഐതിഹാസിക പ്രക്ഷോപത്തിന് ശേഷമാണ് ജന്തർ മന്ദിർ വീണ്ടും കലുഷിതമാകുന്നത്. ധർമേന്ദ്ര പ്രധാനും ഗ്യാനേഷ്‌ കുമാറും മോദിസർക്കാരെന്ന ഏകാധിപതിയുടെ കളിപ്പാവകൾ മാത്രമാണ്. ജനാധിപത്യത്തിന്റെ കണ്ണിലൂടെ നോക്കിയാൽ ഗ്യാനേഷ്‌ കുമാർ ധർമേന്ദ്ര പ്രധാനേക്കാൾ വലിയ കുറ്റവാളിയാണ്‌. മോദിസർക്കാരിന്‌ അധികാരത്തിൽ തുടരാൻ അവർ ആവശ്യപ്പെടുന്ന രീതിയിൽ രാജ്യത്തിന്റെ തെരഞ്ഞെടുപ്പുസംവിധാനത്തെ തകിടം മരിക്കുന്ന തരത്തിലുള്ള ക്രിമിനൽ കുറ്റമാണ്‌ മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണറുടെ കസേരയിലിരുന്ന്‌ ഗ്യാനേഷ്‌ കുമാർ നിർവഹിച്ചുകൊണ്ടിരിക്കുന്നത്.

തന്റെ ഇരുവശങ്ങളിലുമുള്ള തെരഞ്ഞെടുപ്പ്‌ കമീഷണർമാരെ നോക്കുകുത്തികളാക്കിയാണ്‌ ഗ്യാനേഷ്‌ കുമാർ തികച്ചും ഏകപക്ഷീയവും നിയമവിരുദ്ധവുമായ ഏകപക്ഷിയമായ തീരുമാനങ്ങൾ രാജ്യത്തിനു മേൽ അടിച്ചമർത്തിയത്. ഇത്തരം നടപടികൾ തികച്ചും അപലപനീയവും ചോദ്യം ചെയ്യപ്പെടേണ്ടതുമായ തീരുമാനങ്ങളാണ്. ജന്തർ മന്ദിർ എന്ന് കേൾക്കുമ്പോൾ മുട്ടിടിക്കുണ്ടാകും മോദിയുടെയും സർക്കാരിൻേറയും. ഇതിനുമുൻപ് ധർമേന്ദ്ര പ്രധാനെതിരെ നടത്തിയ വിദ്യാർത്ഥി പ്രക്ഷോപത്തിൽ മുട്ടുകുത്തിയ മോദിയും അനുയായികളും ഇത്തവണ എന്ത് തീരുമാനത്തിലെത്തുമെന്ന് ഉറ്റുനോക്കുകയാണ് ജനങ്ങൾ.

​തെരഞ്ഞെടുപ്പ്‌ കമീഷൻ ആസ്ഥാനമായ നിർവാചൻ സദനിനുമുന്നിലും ചരിത്രത്തിൽ ഇടംപിടിച്ച സമരഭൂമിയായ ജന്തർമന്തറിലും പ്രക്ഷോഭക്കൊടുങ്കാറ്റ്‌ ആഞ്ഞടിച്ചുകൊണ്ടിരിക്കുകയാണ്, ഇനിയും ഇതിലും ശ്കതമായി ആഞ്ഞടിക്കുമെന്നതും ഉറപ്പാണ്. പ്രക്ഷോഭത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, മുതിർന്ന നേതാവ്‌ ബൃന്ദ കാരാട്ട്‌, എംപിമാരായ എ എ റഹിം, വി ശിവദാസൻ തുടങ്ങിയവരെ ഡൽഹി പൊലീസ്‌ തെരുവിലൂടെ വലിച്ചിഴച്ചു. എം എ ബേബി ഉൾപ്പെടെയുള്ളവർ രാജ്യതലസ്ഥാനത്ത്‌ വീണ്ടും അറസ്റ്റ്‌ വരിച്ചുകഴിഞ്ഞു.

ഡിവൈഎഫ്‌ഐ–എസ്‌എഫ്‌ഐ നേതാക്കളെയും കൂട്ടത്തോടെ അറസ്‌റ്റു ചെയ്‌തു. ഗ്യാനേഷ്‌ കുമാറിനെതിരായ ഭാവിപോരാട്ടങ്ങൾക്ക്‌ വിശാലമായ പ്രതിരോധമുന്നണിയെന്ന ആശയം ഇന്ത്യാകൂട്ടായ്‌മയ്ക്കുമുന്നിൽ അവതരിപ്പിച്ചതും സിപിഐ എം ജനറൽ സെക്രട്ടറിയാണ്‌. അസാധാരണസാഹചര്യങ്ങളിൽ ഭിന്നതകൾ മറന്ന്‌ ഒറ്റക്കെട്ടായ പ്രതിരോധം തീർക്കണമെന്ന് ഉറക്കെ പറഞ്ഞുകൊണ്ടാണ് പാർട്ടി ഭേതമന്യേ രാജ്യമാകെ ജന്ദർ മന്ദറിൽ അണിനിരന്നത്. ഗ്യാനേഷ്‌ കുമാറിന്റെ രാജി ആവശ്യപ്പെട്ട്‌ വരുംനാളുകളിൽ വലിയ പ്രതിഷേധപരിപാടികൾക്ക്‌ ഇന്ത്യാകൂട്ടായ്‌മ ആഹ്വാനം ചെയ്‌തിട്ടുണ്ട്‌.

എന്നാൽ, എല്ലാ രീതിയിലും പൂട്ട് വീണതോടെ ചില്ലറ മുഖംമിനുക്കൽ നടപടികളുമായി തടിയൂരാൻ ഗ്യാനേഷ്‌ കുമാർ നീക്കങ്ങൾ തുടങ്ങിയിട്ടുണ്ട്‌. എസ്‌ഐആർ പൂർത്തിയായ സംസ്ഥാനങ്ങളിൽ വോട്ടർ പട്ടികയിൽനിന്ന്‌ ഒഴിവാക്കിയവരെ വീണ്ടും ഉൾപ്പെടുത്താൻ പ്രത്യേക നടപടികൾ തുടങ്ങി. പുതിയ വോട്ടർമാർക്കുള്ള ഫോം 6ൽ നിയമവിരുദ്ധമായി കൂട്ടിച്ചേർത്ത അധികപ്രസ്‌താവന ഒഴിവാക്കി. വോട്ടർമാരെ ബുദ്ധിമുട്ടിക്കാതെ നടപടികൾ പൂർത്തിയാക്കാനുള്ള ചില ഇളവുകളും പ്രഖ്യാപിച്ചു. എന്നാൽ, ഇത്തരം കണ്ണിൽ പൊടിയിടലുകളിലൂടെ ഗ്യാനേഷ്‌ കുമാറിനോ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പ്‌ കമീഷനോ വിശ്വാസ്യത തിരിച്ചുപിടിക്കാനാകില്ല.

ഗ്യാനേഷ്‌ കുമാറിനെ പ്രതിരോധിക്കാൻ ബിജെപി കിണഞ്ഞുശ്രമിക്കുന്നുണ്ടെങ്കിലും ഘടകകക്ഷികളുടെ പിന്തുണപോലും ഇവർക്ക് ലഭിച്ചിട്ടില്ല. എൻഡിഎയെ നിലനിർത്തുന്ന ഘടകകക്ഷികൾക്കുപോലും മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണറെ വിശ്വാസമില്ലെന്ന യാഥാർഥ്യം മോദിസർക്കാരിനുകീഴിൽ ഭരണഘടനാ സ്ഥാപനങ്ങൾക്കുണ്ടായ അധഃപതനത്തിന്റെ ഭീകരത വ്യക്തമാക്കുന്നു. എത്രയും വലിയ ആരോപണങ്ങൾ ഉയർന്നിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോ ആഭ്യന്തരമന്ത്രി അമിത്‌ ഷായോ ഇതുവരെയും മ‍ിണ്ടിയിട്ടില്ല.

രാജ്യത്ത് തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ വോട്ടർ പട്ടികയിലെ ഓരോ മാറ്റവും നിർണായകമാണ്. ജനങ്ങളുടെ വോട്ടവകാശം സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷന്റെയും ഭരണകൂടത്തിന്റെയും ഉത്തരവാദിത്വമാണ്. അതിനാൽ തന്നെ, ഉയർന്നുവരുന്ന ആരോപണങ്ങൾക്ക് വ്യക്തമായ മറുപടി നൽകുകയും വോട്ടർ പട്ടികയിലെ മാറ്റങ്ങളിൽ പൂർണ സുതാര്യത ഉറപ്പാക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ജനങ്ങളാൽ ജനങ്ങൾക്കുവേണ്ടിയുള്ള ഭരണമാണ്‌ ജനാധിപത്യമെന്ന സങ്കൽപ്പം നിലനിൽക്കണമെങ്കിൽ, ഗ്യാനേഷ്‌ കുമാറിനെപ്പോലെയുള്ളവർ തെരഞ്ഞെടുപ്പ്‌ കമീഷന്റെ ഏഴയലത്തുപോലും എത്തില്ലെന്നുള്ള ഉറപ്പ് ജനങ്ങൾക്ക് ലഭിക്കണം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix