Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

നായരങ്ങാടി ജ്വല്ലറി കവർച്ചാശ്രമം; രണ്ടാം പ്രതിയും പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: വടക്കേക്കാട് നായരങ്ങാടിയിലെ പാലത്തിങ്കൽ ജ്വല്ലറിയിൽ കവർച്ച നടത്താൻ ശ്രമിച്ച കേസിലെ രണ്ടാം പ്രതി പിടിയിൽ. പൊന്നാനി കടവനാട് സ്വദേശി മുക്രിയത്ത് കറുപ്പുംവീട്ടിൽ അബ്ദുൾ നാസർ (59) ആണ് അറസ്റ്റിലായത്. ജൂലൈ 30ന് പുലർച്ചെയാണ് ജ്വല്ലറിയുടെ പിൻവശത്തെ ചുവർ കുത്തിത്തുരന്ന് കവർച്ച നടത്താൻ ശ്രമിച്ചത്. ജ്വല്ലറിക്കുള്ളിൽ കയറിയ മോഷ്ടാക്കൾ ലോക്കറിലെ അലാറം മുഴങ്ങിയതോടെ ഓടി രക്ഷപ്പെടുകയായിരുന്നു.

കേസിലെ ഒന്നാം പ്രതി സുഹൈലിനെയും മൂന്നാം പ്രതി നൗഷാദിനെയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ അബ്ദുൾ നാസർ ബംഗളൂരുവിൽ ഒരു ഹോട്ടലിൽ ജീവനക്കാരനായി കഴിയുകയായിരുന്നു. അവിടെ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.

അബ്ദുൾ നാസറിനെതിരെ നിരവധി മോഷണക്കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. ചാവക്കാട് സിഐ എം.കെ. രമേഷിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. വടക്കേക്കാട് എസ്.എച്ച്.ഒ ശരത് സോമൻ, എസ്.ഐ ബിന്ദുരാജ്, എ.എസ്.ഐമാരായ കെ. സാജൻ, അൻവർ സാദത്ത്, എസ്.സി.പി.ഒ ജിതിൻ, സി.പി.ഒ പ്രദീപ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix