ന്യൂഡൽഹി: ജന്തർമന്തർ പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെ ഡൽഹി എസിപി വിവേക് ഭഗത് ലൈംഗിക അതിക്രമം നടത്തുകയും കയ്യേറ്റം ചെയ്യുകയും ചെയ്തെന്നാരോപിച്ച മാധ്യമപ്രവർത്തകയെ ഡൽഹി പൊലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാവിലെയാണ് മാധ്യമപ്രവർത്തകയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതായി ദ ഹിന്ദു റിപ്പോർട്ട് ചെയ്തു.
വിവേക് ഭഗത്തിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് പരാതിക്കാരിയായ മാധ്യമപ്രവർത്തകയും മറ്റ് സ്വതന്ത്ര മാധ്യമപ്രവർത്തകരും ആക്ടിവിസ്റ്റുകളും പാർലമെന്റ് പൊലീസ് സ്റ്റേഷന് പുറത്ത് പ്രതിഷേധിച്ചിരുന്നു. ഇവിടെനിന്നാണ് മാധ്യമപ്രവർത്തകയെ വീണ്ടും കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച രാവിലെ പതിനെട്ടോളം പ്രതിഷേധക്കാരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം.
ഞായറാഴ്ച നടന്ന പ്രതിഷേധത്തിന് പിന്നാലെയും പരാതിക്കാരിയായ മാധ്യമപ്രവർത്തകയെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് വിട്ടയച്ചെങ്കിലും തിങ്കളാഴ്ച രാവിലെ വീണ്ടും കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിവേക് ഭഗത്തിനെതിരെ നടപടി വേണമെന്ന ആവശ്യം പ്രതിഷേധക്കാർ ശക്തമാക്കുന്നതിനിടെയാണ് പൊലീസ് നടപടി.
ഒക്ടോബർ മൂന്നിന് ജന്തർമന്തറിൽ നടന്ന പ്രതിഷേധത്തിനിടെയാണ് പൊലീസുകാരിൽനിന്ന് ലൈംഗിക അതിക്രമമുണ്ടായെന്ന് മൂന്ന് വനിതാ മാധ്യമപ്രവർത്തകർ ആരോപിച്ചത്. സംഭവത്തിൽ അന്വേഷണം നടത്തണമെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ പരാതിയിൽ ഡൽഹി പൊലീസ് ഇതുവരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല.
സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥരെ സമീപിച്ചിരുന്നെങ്കിലും ദൃശ്യങ്ങൾ നൽകാൻ അവർ തയ്യാറായില്ലെന്ന് പ്രതിഷേധക്കാരിലൊരാൾ പറഞ്ഞു. എഫ്ഐആർ രജിസ്റ്റർ ചെയ്യുകയോ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെക്കുകയോ ചെയ്യാതെ പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. തിങ്കളാഴ്ച ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പൊലീസ് വാഹനത്തിൽവെച്ചാണ് പ്രതിഷേധക്കാരിലൊരാൾ ഇക്കാര്യം പ്രതികരിച്ചത്.





I always check here for the latest promos and game updates. It keeps me in the loop so I never miss a big jackpot opportunity. Thanks to phokbetupdate for the info.