Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ബാറ്റിൽ പോലും കൊണ്ടില്ല! ബൗളറുടെ ബൗൺസർ നേരെ സിക്സ്- VIDEO

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ടൊറന്റോ: ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച കാനഡ സൂപ്പർ60 ടൂർണമെന്റിന്റെ സെമി ഫൈനൽ. ടൊറന്റോ സിക്സേഴ്സും മിസിസാ​ഗ​ മാസ്റ്റേഴ്സും തമ്മിലുള്ള മത്സരത്തിനിടെയാണ് അപൂർവ നിമിഷത്തിന് വാൻകൂവറിലെ ബിസി പ്ലേസ് സ്റ്റേഡ‍ിയം സാക്ഷ്യം വഹിച്ചത്.

ടൊറന്റോ ബാറ്റ് ചെയ്യുന്നതിനിടെയാണ് സംഭവം അരങ്ങേറുന്നത്. ഒൻപതാം ഓവർ എറിയാനെത്തിയ മിസിസാ​ഗയുടെ യുഎസ്എ പേസർ അലി ഖാന്റെ ഒരു ബൗൺസർ പൊള്ളാർഡിന്റേയും വിക്കറ്റ് കീപ്പറുടേയും തലയ്ക്ക് മുകളിലൂടെ പറന്ന് ​ഗ്രൗണ്ടിൽ തൊടാതെ നേരെ വീണത് ബൗണ്ടറി ലൈനിന് പുറത്ത്. ഇതുകണ്ട് കമന്റേറ്റർമാർ വൈഡും സിക്സും എന്നാണ് (7 റൺസ്) വിശേഷിപ്പിച്ചത്. എന്നാൽ അമ്പയർ വൈഡ് മാത്രം വിളിച്ചു. സിക്സ് അനുവദിച്ചില്ല. പകരം ഫോറാണ് നൽകിയത്.

എംസിസി ക്രിക്കറ്റ് നിയമം അനുസരിച്ച് ബാറ്റർ തൊടാതെ പന്ത് അതിർത്തി കടന്നാൽ അത് സിക്സായി കണക്കാക്കില്ല. ബാറ്റർ അടിച്ച് പന്ത് ​ഗ്രൗണ്ട് തൊടാതെ ബൗണ്ടറി കടത്തിയാൽ മാത്രമേ അത് സിക്സായി കണക്കാക്കു. ബാറ്റിൽ തട്ടാതെ ഇത്തരത്തിൽ പന്ത് ​ഗ്രൗണ്ട് തൊടാതെ ബൗണ്ടറി റോപ്പിനു പുറത്തു വീണാലും അത് 4 റൺസായി മാത്രമേ പരി​ഗണിക്കു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ടൊറന്റോ 10 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 130 റൺസ് നേടി. മറുപടി ബാറ്റിങിൽ മിസിസാ​ഗയുടെ പോരാട്ടം 9 റൺസ് അകലെ അവസാനിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix