Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പന്തളത്ത് കടയിലെത്തി സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി; കാളവണ്ടി യാത്രാ സംഘത്തിലെയാൾ പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പത്തനംതിട്ട: പന്തളത്ത് കടയിൽ കയറി സ്ത്രീയോട് അപമര്യാദയായി പെരുമാറുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തെന്ന പരാതിയിൽ കാളവണ്ടി യാത്രാ സംഘത്തിലെ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മഹാരാഷ്ട്രയിലെ ഠാണെ സ്വദേശി ഗുരുനാഥ് (37) ആണ് പന്തളം പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. ഉത്തർപ്രദേശിലെ ഒരു ആശ്രമത്തിന്റെ നേതൃത്വത്തിൽ കന്യാകുമാരിയിൽ നിന്ന് കാശ്മീരിലേക്ക് നടത്തുന്ന ഭാരത പര്യടനത്തിന്റെ ഭാഗമായാണ് കാളവണ്ടി യാത്രാ സംഘം പന്തളത്ത് എത്തിയത്.

യാത്രയുടെ സന്ദേശമടങ്ങിയ ലഘുലേഖകൾ വിതരണം ചെയ്യുന്നതിനായി പന്തളത്തെ ഒരു സ്ഥാപനത്തിൽ എത്തിയപ്പോഴാണ് സംഭവമുണ്ടായതെന്നാണ് പരാതി. കടയിലുണ്ടായിരുന്ന സ്ത്രീയോട് ഇയാൾ മോശമായി പെരുമാറുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തെന്നാണ് ആരോപണം.

സംഭവം ശ്രദ്ധയിൽപ്പെട്ട കടയുടമയും പ്രദേശവാസികളും ചേർന്ന് ഇയാളെ തടഞ്ഞുവെച്ചു. തുടർന്ന് പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പന്തളം പൊലീസ് ഗുരുനാഥിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix