പത്തനംതിട്ട: സിപിഎമ്മിന്റെ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം നടക്കുന്ന വേദിയിൽ നാടകീയ രംഗങ്ങൾ. തിരുവല്ല അർബൻ ബാങ്കിലെ ക്രമക്കേട് ആരോപിച്ച് ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിനെതിരെ പ്രവർത്തകൻ പ്ലക്കാർഡുമായി ഒറ്റയാൾ പ്രതിഷേധം നടത്തിൊട്ടുമുൻപായിരുന്നു പ്രതിഷേധം. തിരുവല്ല നെടുമ്പ്രം സ്വദേശി ബാലകൃഷ്ണനാണ് മുതിർന്ന നേതാവ് ആർ. സന. പിന്നീട് ഇയാളെ ബലം പ്രയോഗിച്ച് സ്ഥലത്തുനിന്ന് നീക്കി.
യോഗം തുടങ്ങുന്നതിന് തൊട്ടുമുൻപായിരുന്നു പ്രതിഷേധം. തിരുവല്ല നെടുമ്പ്രം സ്വദേശി ബാലകൃഷ്ണനാണ് മുതിർന്ന നേതാവ് ആർ. സനൽകുമാറിനും മുൻ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് എം.സി. അനീഷിനുമെതിരെ പ്ലക്കാർഡുമായി എത്തിയത്.
തിരുവല്ല അർബൻ ബാങ്ക് ഭരണസമിതിയുടെ ഭാഗമായ നേതാക്കൾ വായ്പ ക്രമക്കേടിലൂടെ സ്ഥലം തട്ടിയെടുത്തെന്നാണ് ബാലകൃഷ്ണന്റെ ആരോപണം. പാർട്ടി ഘടകങ്ങളിൽ നിന്ന് നീതി ലഭിക്കാത്തതിനാലാണ് പരസ്യ പ്രതിഷേധം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ആരോപണം ആർ. സനൽകുമാർ പൂർണമായി നിഷേധിച്ചു. ബാലകൃഷ്ണനെ ചില ക്രിമിനൽ സംഘമാണ് പ്രതിഷേധത്തിന് ഇറക്കിയതെന്നാണ് പാർട്ടി വിശദീകരണം.
അതേസമയം, മുൻമന്ത്രി വീണാ ജോർജും യോഗത്തിൽ പങ്കെടുക്കാനെത്തി. തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം വീണാ ജോർജ് പാർട്ടി പ്രവർത്തനങ്ങളിൽ സജീവമല്ലെന്ന ചർച്ചകൾക്കിടെയാണ് യോഗത്തിലെത്തിയത്. ജില്ലയിലെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങളും സംഘടനാ പ്രശ്നങ്ങളും രണ്ട് ദിവസത്തെ യോഗത്തിൽ ചർച്ച ചെയ്യും. നേതൃതലത്തിൽ മാറ്റങ്ങൾ ഉണ്ടായേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.




