Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

‘വിദ്യാർത്ഥികളെ വെല്ലുവിളിച്ചുള്ള പരിപാടി’; കേന്ദ്ര സർവകലാശാലയിലെ വന്ദേമാതരം സെമിനാറിനെതിരെ എസ്എഫ്ഐ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: കാസർകോട് കേന്ദ്ര സർവകലാശാലയിൽ സംഘടിപ്പിച്ച വന്ദേമാതരം സെമിനാറിൽ ആർഎസ്എസ് സൈദ്ധാന്തികൻ ജെ. നന്ദകുമാറിനെ മുഖ്യപ്രഭാഷകനായി ഉൾപ്പെടുത്തിയതിനെ രൂക്ഷമായി വിമർശിച്ച് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ്. വിദ്യാർത്ഥികളെ വെല്ലുവിളിച്ചാണ് കാസർകോട് പരിപാടി സംഘടിപ്പിച്ചതെന്ന് ശിവപ്രസാദ് ആരോപിച്ചു.

ആർക്കുവേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചതെന്നും അദ്ദേഹം ചോദിച്ചു. വന്ദേമാതരം സെമിനാറിനെ എസ്എഫ്ഐ എതിർക്കുന്നില്ലെന്നും എന്നാൽ പരിപാടിയിൽ സംഘപരിവാർ നേതാവിനെ തന്നെ ഉൾപ്പെടുത്തണമെന്ന പിടിവാശി എങ്ങനെ ഉണ്ടായെന്ന് വ്യക്തമാക്കണമെന്നും ശിവപ്രസാദ് പറഞ്ഞു. വർഗീയ പരാമർശങ്ങൾ നടത്തുന്നയാളെ തിരഞ്ഞുപിടിച്ച് പരിപാടിയിൽ എത്തിക്കുകയായിരുന്നുവെന്നും ഇത് മതനിരപേക്ഷ ഇന്ത്യയോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, സംസ്ഥാന സ്കൂൾ കായികമേളയുമായി ബന്ധപ്പെട്ട വിവാദങ്ങളിലും ശിവപ്രസാദ് പ്രതികരിച്ചു. യുഡിഎഫ് സർക്കാർ സംസ്ഥാന സ്കൂൾ കായികമേളയെ നശിപ്പിച്ചെന്നും പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം സൃഷ്ടിച്ച മാതൃക തകർത്തുവെന്നും അദ്ദേഹം ആരോപിച്ചു. പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിലെത്തിക്കാൻ പോലും സംഘാടകർ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.

കായികമേളയുടെ നടത്തിപ്പിൽ ഉത്തരവാദിത്വമില്ലെന്നാണ് മന്ത്രിയും മറ്റ് ജനപ്രതിനിധികളും പറഞ്ഞത്. കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് നാഥനില്ലാത്ത കളരിയായി മാറിയോ എന്നും ശിവപ്രസാദ് ചോദിച്ചു.

സ്കൂൾ കായികമേള നടത്തിപ്പിൽ സാമ്പത്തിക അഴിമതി നടന്നതായി മനസിലാക്കുന്നുവെന്നും വലിയ കെടുകാര്യസ്ഥതയാണ് ഉണ്ടായതെന്നും ശിവപ്രസാദ് ആരോപിച്ചു. സംഭവത്തിൽ അന്വേഷണം വേണമെന്നും തുടർ സമരങ്ങളുമായി എസ്എഫ്ഐ മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ തവണ ചർച്ച ഭക്ഷണത്തിൽ വെജിറ്റേറിയൻ വേണോ നോൺ വെജിറ്റേറിയൻ വേണോ എന്നതിനെക്കുറിച്ചായിരുന്നെങ്കിൽ ഇത്തവണ വിദ്യാർത്ഥികൾക്ക് പച്ചവെള്ളം പോലും ലഭിക്കാത്ത സാഹചര്യമാണെന്നും ശിവപ്രസാദ് കുറ്റപ്പെടുത്തി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix