Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഐഎഎസ് തലപ്പത്ത് ദിവ്യ-അനുപമ പോര്; മാലിന്യനിർമാർജനത്തിന് രണ്ട് പദ്ധതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മാലിന്യമുക്ത കേരളം പരിപാടിയുടെ ഭാഗമായി തദ്ദേശ വകുപ്പിൽ രണ്ട് വ്യത്യസ്ത പദ്ധതികൾക്ക് രൂപം നൽകി. ‘നിർമലം’ പദ്ധതിക്ക് പുറമെ ‘ഐസി 100 ചലഞ്ച്’ എന്ന പേരിലാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്.

തദ്ദേശ വകുപ്പ് സെക്രട്ടറി ടി.വി. അനുപമയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ്. അയ്യരും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് രണ്ട് പദ്ധതികൾക്ക് കാരണമെന്നാണ് റിപ്പോർട്ട്. ടി.വി. അനുപമയുടെ നേതൃത്വത്തിൽ പ്രഖ്യാപിച്ച ‘നിർമലം’ പദ്ധതിയിൽ തനിക്ക് വേണ്ടത്ര പ്രാധാന്യം നൽകിയില്ലെന്ന് ദിവ്യ എസ്. അയ്യർ മന്ത്രിയെ കണ്ട് പരാതി അറിയിച്ചതായാണ് വിവരം.

ഇതിന് പിന്നാലെയാണ് ‘ഐസി 100 ചലഞ്ച്’ പ്രഖ്യാപിച്ചത്. പ്രിൻസിപ്പൽ ഡയറക്ടർക്ക് പദ്ധതിയിൽ മതിയായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന പരാതി പരിഹരിക്കാനാണ് രണ്ട് പദ്ധതികൾ പ്രഖ്യാപിക്കേണ്ടി വന്നതെന്നാണ് വിശദീകരണം.

അതേസമയം, ‘ഐസി 100 ചലഞ്ചി’ൽ വകുപ്പ് സെക്രട്ടറി ടി.വി. അനുപമയ്ക്ക് പങ്കില്ലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. ഉദ്യോഗസ്ഥർക്കിടയിലെ തർക്കം മാലിന്യനിർമാർജന പ്രവർത്തനങ്ങളെയും ബാധിക്കുമോ എന്നതും ശ്രദ്ധേയമാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix