Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ക്ഷേമപെൻഷൻ മാനദണ്ഡത്തിൽ ഇളവ്; ACയും ചെറുവാഹനങ്ങളും ഒഴിവാക്കി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സാധാരണക്കാർക്ക് ആശ്വാസമായി സാമൂഹ്യ ക്ഷേമപെൻഷൻ അർഹതാ മാനദണ്ഡത്തിൽ ഇളവ്. വീട്ടിൽ എസി ഉള്ളതും 1000 സിസിയിൽ താഴെയുള്ള വാഹനം സ്വന്തമായുള്ളതും ഇനി ക്ഷേമപെൻഷൻ ലഭിക്കുന്നതിന് തടസമാകില്ല. തദ്ദേശ സ്വയംഭരണ വകുപ്പാണ് ഇതുസംബന്ധിച്ച തീരുമാനം അറിയിച്ചത്.

നിലവിലെ മാനദണ്ഡത്തിൽ നിന്ന് ഇവ രണ്ടും ഒഴിവാക്കണമെന്ന ആവശ്യം ശക്തമായിരുന്നു. രോഗികളുള്ള വീടുകളിൽ ഉൾപ്പെടെ പല സാഹചര്യങ്ങളിലും എയർ കണ്ടീഷണർ ഉപയോഗിക്കേണ്ടിവരുന്നുണ്ടെന്നും ഇതിന്റെ പേരിൽ ക്ഷേമപെൻഷൻ നിഷേധിക്കുന്നത് പ്രായോഗിക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

അതുപോലെ 1000 സിസിയിൽ താഴെയുള്ള വാഹനങ്ങൾ സ്വന്തമായുള്ളതിന്റെ പേരിലും കുടുംബത്തിലെ വയോജനങ്ങൾക്ക് ക്ഷേമപെൻഷൻ നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ടായിരുന്നു. പുതിയ പരിഷ്‌കരണത്തോടെ ഇത്തരം കുടുംബങ്ങൾക്ക് പെൻഷൻ ആനുകൂല്യം ലഭിക്കാൻ വഴിയൊരുങ്ങും.

സാമൂഹ്യ ക്ഷേമപെൻഷനുകൾ ലഭിക്കുന്നതിനുള്ള അർഹതാ മാനദണ്ഡങ്ങൾ കാലോചിതമായി പരിഷ്‌കരിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ടി.പി. അഷ്റഫ് അലി എംഎൽഎ ഉന്നയിച്ച സബ്മിഷന് മറുപടിയായാണ് ജൂണിൽ മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

പുതിയ ഇളവുകൾ നിലവിൽ വരുന്നതോടെ കൂടുതൽ ആളുകൾക്ക് സാമൂഹ്യ ക്ഷേമപെൻഷൻ ആനുകൂല്യം ലഭിക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ. 1000 സിസിയിൽ താഴെയുള്ള വാഹനങ്ങളുടെ വിഭാഗത്തിൽ പ്രധാനമായും ചെറുകാറുകളും ഓട്ടോറിക്ഷകളും ഉൾപ്പെടും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix