തിരുവനന്തപുരം: കെഎസ്ആർടിസിയുടെ കാർഗോ സർവീസിന് തുടക്കമായി. തിരുവനന്തപുരം ഡൊമസ്റ്റിക് എയർപോർട്ട് കാർഗോ ടെർമിനലിൽ നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി സി.പി. ജോൺ കാർഗോ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു.
ആദ്യ സർവീസിൽ ഒരു ടൺ മൊബൈൽ ഫോണുകളാണ് കെഎസ്ആർടിസി വഴി കൊണ്ടുപോയത്. ഡൽഹിയിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൊബൈൽ ഫോണുകളാണ് കെഎസ്ആർടിസി വാടകയ്ക്ക് എടുത്ത ട്രക്കിൽ ആലുവയിലേക്ക് അയച്ചത്.
സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയ പദ്ധതിയുടെ ഭാഗമായാണ് കെഎസ്ആർടിസി കാർഗോ സർവീസ് ആരംഭിച്ചത്. ചരക്ക് ഗതാഗത രംഗത്ത് കെഎസ്ആർടിസിയുടെ സേവനം വിപുലപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.



