Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഗാർഹിക പീഡനത്തിനെതിരെ ‘സ്പീക്ക് അപ്പ്’; പ്രത്യേക ദൗത്യസേനയുമായി കേരള പൊലീസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ഗാർഹിക പീഡനത്തിനെതിരെ കേരള പൊലീസ് പ്രത്യേക ദൗത്യസേനയ്ക്ക് രൂപം നൽകി. ‘സ്പീക്ക് അപ്പ്’ എന്ന പേരിലാണ് ദൗത്യസേന രൂപീകരിച്ചത്. ഐ.ജി. അജിത ബീഗം ഐ.പി.എസിനാണ് സ്പീക്ക് അപ്പിന്റെ പ്രത്യേക ചുമതല. ‘സഹനം മതി, ഇനി ശബ്ദമുയർത്തേണ്ട സമയമാണ്’ എന്ന സന്ദേശമാണ് പദ്ധതിയിലൂടെ നൽകുന്നതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

കഴിഞ്ഞ ഏഴ് വർഷത്തിനിടെ സംസ്ഥാനത്ത് 92 സ്ത്രീകൾ ഗാർഹിക പീഡനത്തെ തുടർന്ന് മരിച്ചെന്നാണ് ആഭ്യന്തര വകുപ്പിന്റെ കണക്ക്. ഗാർഹിക അതിക്രമങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിലാണ് ഇത് തടയാൻ പ്രത്യേക ദൗത്യസേനയ്ക്ക് രൂപം നൽകിയത്. അതിക്രമം നേരിടുന്ന അതിജീവിതർക്ക് സംരക്ഷണം നൽകുകയാണ് ദൗത്യസേനയുടെ പ്രധാന ലക്ഷ്യം.

പരാതി പറയാൻ മടിക്കുന്നവരുടെ അടുത്തെത്തി ഉദ്യോഗസ്ഥർ നേരിട്ട് പരാതി കേൾക്കുകയും നിയമപരിരക്ഷ ഉറപ്പാക്കുകയും ചെയ്യും. ഔദ്യോഗിക വേഷത്തിലല്ലാതെ അതിജീവിതരെ സമീപിക്കുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത. അതിക്രമം ഉണ്ടായാൽ കാലതാമസമില്ലാതെ നടപടി സ്വീകരിക്കും. ഗാർഹിക പീഡനം നടത്തുന്നവർക്കെതിരെ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിഷേധിക്കുക, പാസ്‌പോർട്ട് അനുവദിക്കുന്നതിൽ തടസം സൃഷ്ടിക്കുക തുടങ്ങിയ നടപടികളും സ്വീകരിക്കുമെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു.

സതി നിരോധിച്ച നാടാണ് നമ്മുടേതെങ്കിലും സതിയുടെ പ്രേതം പലവിധത്തിൽ നമ്മുടെ വീടുകളിൽ അലഞ്ഞുനടക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അതിലൊന്നാണ് സ്ത്രീകൾക്കെതിരായ ഗാർഹിക പീഡനം. ഒരു മകൾ കൂടി മരണത്തിന് കീഴടങ്ങിയശേഷം പരിതപിക്കുന്നതിന് പകരം, അവൾക്കെതിരെ ആദ്യമായി കൈ ഉയരുമ്പോൾ തന്നെ അത് തടയുന്നതിലാണ് ജാഗ്രത വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സമഗ്രമായ സ്ത്രീ മുന്നേറ്റം ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് ‘സ്പീക്ക് അപ്പ്’ എന്നും ചെന്നിത്തല വ്യക്തമാക്കി. ‘പറയാൻ മടിക്കുകയല്ല, പറയാതിരിക്കുകയല്ല, തുറന്നുപറയണം’ എന്ന സന്ദേശമാണ് പദ്ധതിയിലൂടെ നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix