തിരുവനന്തപുരം: കാട്ടാക്കടയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ കാണാതായതായി പരാതി. പൂവച്ചൽ വീരണകാവ് സ്വദേശി ശങ്കർ, ഭാര്യ ആതിര, മൂന്ന് വയസുള്ള മകൾ എന്നിവരെയാണ് കാണാതായത്.
ഈ മാസം ആറാം തീയതി മുതലാണ് മൂവരെയും കാണാതായതെന്നാണ് വിവരം. ആതിരയുടെ അമ്മ നൽകിയ പരാതിയിൽ കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു.
കുടുംബത്തിന് സാമ്പത്തിക ബാധ്യതകളും കടബാധ്യതകളും ഉണ്ടായിരുന്നതായി ബന്ധുക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇവർ എവിടെയാണെന്നതടക്കമുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം തുടരുകയാണ്.




