ആലപ്പുഴ: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ രക്ഷിക്കാൻ ബിജെപി മരണവെപ്രാളം കാണിക്കുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഇത് വൈകാതെ അവരുടെ നാശത്തിലേക്ക് നയിക്കുമെന്നും തിങ്കളാഴ്ച ഡൽഹി ഇതേവരെ കണ്ടിട്ടില്ലാത്ത സമരം കാണുമെന്നും കെ.സി പറഞ്ഞു. നരേന്ദ്ര മോദി സർക്കാർ ‘പാനിക്’ ആയിട്ടുണ്ട്. അതിന്റെ ഭാഗമാണ് ഇതുവരെ കാണാത്ത പല കാര്യങ്ങളും സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘ഗ്യാനേഷ് കുമാറിനെ രക്ഷിക്കാനുള്ള മോദിയുടേയും ഷായുടേയും മരണവെപ്രാളം അവരുടെ പതനത്തിലേക്ക് തന്നെയേ അവസാനം കൊണ്ടെത്തിക്കുകയുള്ളൂ. വളരെ പാനിക് സിറ്റുവേഷനിലാണ് മോദി സർക്കാറുള്ളതെന്ന് നമുക്ക് കാണാനാകും. അതിന്റെ ലക്ഷണങ്ങളാണ് ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കുക, മെട്രോ സ്റ്റേഷനുകൾ അടച്ചുപൂട്ടുക എന്നിവയുടെ രൂപത്തിൽ നമുക്ക് മുന്നിലുള്ളത്. ഡൽഹി ഇന്നേവരെ കാണാത്ത സമരം വരാൻ പോകുന്നേയുള്ളൂ. ഗ്യാനേഷ് കുമാർ രാജിവെച്ച് പോകുന്നത് മാത്രമേ ഇതിനെല്ലാം പരിഹാരമേകുകയുള്ളൂ’. കെ.സി വ്യക്തമാക്കി.




