എറണാകുളം: ചോറ്റാനിക്കരയിൽ ഗർഭിണിയായ യുവതിയെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃശ്ശൂർ സ്വദേശിനിയായ കാർത്തിക (25) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ ആശുപത്രിപ്പടിക്ക് സമീപമുള്ള കെട്ടിടത്തിലെ മുറിയിലാണ് യുവതിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ കെട്ടഴിച്ച് സമീപത്തെ ടാറ്റാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
സുഹൃത്തിനൊപ്പമായിരുന്നു കാർത്തിക വാടകവീട്ടിൽ താമസിച്ചിരുന്നത്. ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായതിനെ തുടർന്ന് വ്യാഴാഴ്ച വൈകിട്ട് ചോറ്റാനിക്കര പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിരുന്നു. പ്രശ്നങ്ങൾ പരിഹരിച്ച ശേഷം ഇരുവരെയും വിട്ടയച്ചതായും പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)




