Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സൗദിയിൽ ഒക്ടോബർ, നവംബർ മാസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത; ഡിസംബർ വരെ ചൂട് തുടരും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റിയാദ്: ഒക്ടോബർ, നവംബർ മാസങ്ങളിൽ സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും ശരാശരിയേക്കാൾ കൂടുതൽ മഴ ലഭിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതേസമയം, ഡിസംബർ വരെ സാധാരണയേക്കാൾ ഉയർന്ന താപനില തുടരുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഒക്ടോബറിലും നവംബറിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും ഡിസംബറോടെ മഴ സാധാരണ നിലയിലേക്ക് മാറുമെന്നാണ് പ്രവചനം.

ഒക്ടോബറിൽ താപനില ശരാശരിയേക്കാൾ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും. നവംബറിൽ ഇത് 2.5 ഡിഗ്രിയായും ഡിസംബറിൽ 1.5 ഡിഗ്രിയായും കുറയുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ വിലയിരുത്തൽ. ഒക്ടോബറിൽ ചെങ്കടൽ, അറേബ്യൻ ഗൾഫ് തീരപ്രദേശങ്ങൾ ഉൾപ്പെടെ രാജ്യത്തിന്റെ ഭൂരിഭാഗം മേഖലകളിലും മഴയ്ക്ക് 80 ശതമാനം വരെ സാധ്യതയുണ്ട്.

മക്ക, ജിസാൻ, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തബൂക്ക്, മദീന, അൽ ബഹ, അസീർ, അൽ ജൗഫ്, ഹാഇൽ, ഖസീം, വടക്കൻ അതിർത്തി മേഖലകൾ, റിയാദ്, പടിഞ്ഞാറൻ നജ്റാൻ എന്നിവിടങ്ങളിലും മിതമായതോ കനത്തതോ ആയ മഴ ലഭിച്ചേക്കും. നവംബറിൽ കനത്തതോ അതിശക്തമായതോ ആയ മഴയ്ക്ക് 75 ശതമാനം വരെ സാധ്യതയുണ്ട്. റിയാദ്, മക്ക, തബൂക്ക്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലും ശക്തമായ മഴ തുടർന്നേക്കും.

ഡിസംബറോടെ രാജ്യത്തെ ഭൂരിഭാഗം പ്രദേശങ്ങളിലും മഴ സാധാരണ നിലയിലേക്ക് മടങ്ങുമെന്നാണ് പ്രവചനം. എന്നാൽ കിഴക്കൻ പ്രവിശ്യയുടെയും മക്കയുടെയും ചില ഭാഗങ്ങളിൽ കനത്ത മഴയ്ക്ക് 40 മുതൽ 50 ശതമാനം വരെ സാധ്യതയുണ്ട്. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മൂന്ന് മാസങ്ങളിലും രാജ്യത്തുടനീളം താപനില ശരാശരിയേക്കാൾ ഉയർന്നുനിൽക്കുമെന്നും മുന്നറിയിപ്പുണ്ട്. തെക്കുകിഴക്കൻ മക്ക, കിഴക്കൻ അൽ ബഹ, അസീറിന്റെ ഭൂരിഭാഗം പ്രദേശങ്ങൾ, വടക്കുകിഴക്കൻ ജിസാൻ, നജ്റാൻ, കിഴക്കൻ പ്രവിശ്യയുടെ തെക്കൻ മേഖലകൾ, തെക്കൻ റിയാദ് എന്നിവിടങ്ങളിലായിരിക്കും ഉയർന്ന താപനില കൂടുതൽ അനുഭവപ്പെടുക.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix