ന്യൂഡൽഹി: സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയുടെ മുത്തശ്ശി സാവിത്രിഭായ് ശങ്കർറാവു ദിപ്കെ അന്തരിച്ചു. 85 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. അഭിജീത് ദീപ്കെ ദില്ലി പൊലീസിന്റെ കസ്റ്റഡിയിലിരിക്കെയാണ് മുത്തശ്ശിയുടെ വിയോഗം. മഹാരാഷ്ട്രയിലേക്ക് മടങ്ങാൻ ദീപ്കെയ്ക്ക് ദില്ലി പൊലീസ് അനുമതി നൽകിയതായാണ് സൂചന.
ദില്ലി ജന്തർ മന്തറിൽ നടക്കുന്ന സിജെപി സമരത്തിൽ പങ്കെടുക്കാനെത്തിയ അഭിജീത് ദീപ്കെയെ വിമാനത്തിൽനിന്നാണ് ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒപ്പമുണ്ടായിരുന്ന സിജെപി വക്താവ് സൗരവ് ദാസ്, അഷുതോഷ് റാങ്ക എന്നിവരെയും വിമാനത്തിൽനിന്ന് കസ്റ്റഡിയിലെടുത്തിരുന്നു.




