Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഇത് ജനാധിപത്യം മരിക്കാതിരിക്കാനുള്ള പോരാട്ടം, കൊടിയുടെ നിറം നോക്കാതെ യുവത; അടിച്ചമർത്താൻ ഇറങ്ങിയവരിൽ BJP-RSS പ്രവർത്തകരും?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന സമരങ്ങളെ അടിച്ചമർത്താൻ കേന്ദ്രവും ഡൽഹി പൊലീസും ചെയ്യാവുന്നതെല്ലാം ചെയ്യുന്നുണ്ട്. പക്ഷേ ഒന്നും അവസാനിപ്പിക്കാൻ രാജ്യത്തെ യുവത ഒരുക്കമല്ലെന്ന് തന്നെയാണ് അറിയിക്കുന്നത്. ജനാധിപത്യം തോൽക്കാതിരിക്കാനുള്ള യുദ്ധങ്ങളാണ് ഡൽഹിയുടെ തെരുവിൽ തുടരുന്നത്. ജീവശ്വാസം പോലെ കരുതുന്ന അവകാശങ്ങൾ വീണ്ടെടുക്കുന്നതിനുള്ള തെരുവുസമരത്തിൽ കൊടികളുടെ നിറംനോക്കാതെ അണിചേരുകയാണ് ജനസമൂഹം. മൗനം, മർദനം എന്ന പതിവ് ചേരുവകൾകൊണ്ട് പ്രതിരോധിക്കാനുള്ള സർക്കാർ ശ്രമങ്ങൾ യുവജനപ്രതിഷേധങ്ങൾക്കുമുന്നിൽ ഉരുകുന്നു.

അതിനിടെ, ഇന്നലത്തെ പ്രതിഷേധങ്ങളിൽ പങ്കെടുത്തവരെ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ക്രൂരമായി ആക്രമിച്ചുവെന്ന ആരോപണവുമായി രം​ഗത്തെത്തുകയാണ് കോണ്‍ഗ്രസ്. ഡല്‍ഹി പൊലീസിന്റെ മുന്നില്‍ വെച്ചാണ് ആക്രമണമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ദൃശ്യങ്ങൾ സഹിതം പുറത്ത് വിട്ടാണ് ആരോപണം. ഒരു പെണ്‍കുട്ടിയെ അടക്കം ക്രൂരമായി മര്‍ദിക്കുന്നത് വീഡിയോയില്‍ കാണാം. സംഭവത്തിൽ രൂക്ഷവിമർശനവുമായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും രംഗത്ത് എത്തി. “രാജ്യതലസ്ഥാനം ലജ്ജിച്ചു തലതാഴ്ത്തിയിരിക്കുന്നു! ഇതാണ് ബിജെപിയുടെ ‘നാരീ വന്ദനത്തിന്റെ’ (സ്ത്രീകളെ ആദരിക്കൽ) യഥാർത്ഥ മുഖം. അപലപനീയം!” അഖിലേഷ് യാദവ് എക്സിൽ കുറിച്ചു.

വീഡിയോയില്‍ പെണ്‍കുട്ടിയെ റോഡിലൂടെ ഒരാള്‍ വലിച്ചുകൊണ്ടുവരുന്നത് കാണാം. ഇതിന് ശേഷം അയാള്‍ പെണ്‍കുട്ടിയെ മര്‍ദിക്കുകയാണ്. ഇതിനിടെ മറ്റൊരാള്‍ യുവാവിനെ ക്രൂരമായി മര്‍ദിക്കുന്നതും കാണാം. ഇയാളുടെ കൈയില്‍ ഒരു കാവിക്കൊടി കാണാം. സംഭവം കണ്ട് പൊലീസ് അവിടേയ്ക്ക് വരുന്നുണ്ടെങ്കിലും മര്‍ദിക്കുന്നവരെ തടയുന്നില്ല. സംഭവത്തില്‍ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തി. ആര്‍എസ്എസ്-ബിജെപി ഗുണ്ടകള്‍ സ്വൈര്യവിഹാരം നടത്തുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.

സിജെപി നേതാക്കളെ കാല് കുത്താൻ പോലും അനുവദിക്കാതെ അറസ്റ്റ് ചെയ്യുന്ന കാഴ്ച്ച കണ്ടു. പിന്നാലെ ഇടതുപക്ഷം സമരത്തിന്റെ നേതൃത്വം ഏറ്റെടുക്കുന്ന കാഴ്ച്ചയും. സമരത്തിന്റെ രാഷ്ട്രീയം തിരിച്ചറിഞ്ഞ് ടി.എം.സി. ഉൾപ്പെടെയുള്ളവരെത്തി. എന്നാൽ, രണ്ടുദിവസം അവധിയെടുത്ത കോൺ​ഗ്രസ് ഞങ്ങൾ ഒറ്റയ്ക്ക് സമരം ചെയ്തോളാം എന്ന നിലപാടിലാണ്. അരാജകത്വമെന്ന പതിവ് നിർവചനമുയർത്തി സമരത്തെ ഒതുക്കിത്തീർക്കാൻ ബി.ജെ.പി. ശ്രമിച്ചെങ്കിലും പാളിപ്പോയെന്ന് പറയേണ്ടി വരും.

തീവ്രവോട്ടർപട്ടിക പരിഷ്‌കരണത്തിനെതിരേയുള്ള രോഷത്തിനപ്പുറം, മോദിസർക്കാരിന്റെ ഭരണരീതിക്കെതിരേയുള്ള ഹിതപരിശോധനകൂടിയാണ് ഈ തെരുവുസമരം. എസ്.ഐ.ആറിനുപിന്നിലെ രാഷ്ട്രീയവും സമരത്തിൽ ചോദ്യംചെയ്യപ്പെടുന്നുണ്ട്. ജനസംഖ്യാനുപാതത്തിലെ മത അസന്തുലനം ചൂണ്ടിക്കാട്ടി ആശയപ്രചാരണം തുടങ്ങിവെച്ചത് ആർ.എസ്.എസാണ്. ഇതിന്റെ തുടർച്ചയെന്നനിലയിൽ അതിർത്തികളിലെ ജനസംഖ്യാമാറ്റത്തെക്കുറിച്ച് ബി.ജെ.പി. നടത്തിയ പ്രചാരണപരിപാടികളായിരുന്നു എസ്.ഐ.ആറിന്റെ അടിത്തറയെന്നാണ് ആക്ഷേപം.

എന്നാൽ ഈ സമരങ്ങളെ വേറൊരു രീതിയിലേക്ക് തിരിച്ചുവിടാനുള്ള ശ്രമങ്ങളും രാജ്യത്ത് നടക്കുന്നുണ്ടെന്ന് മറക്കരുത്. പ്രതിഷേധത്തിന്റെ സാമ്പത്തിക സ്രോതസ് ചോദ്യം ചെയ്ത് രം​ഗത്തെത്തിയ വിശ്വ ഹിന്ദു പരിഷത്ത് അക്കൂട്ടത്തിലൊന്നാണ്. ഇന്ത്യയുടെ പരമാധികാരം തകര്‍ക്കാനുള്ള വലിയ നീക്കത്തിന്റെ സൂചനയാണിതെന്നും സമരത്തിന് പിന്നിൽ അമേരിക്കന്‍ വ്യവസായിയുടെയും യുഎസ് വൈസ് പ്രസിഡന്റിന്റെയും ഇടപെടലുകളുണ്ടെന്നും വരെ ഉയരുന്നു ആരോപണങ്ങൾ.

ഡല്‍ഹി നഗരം നിശ്ചലമായിട്ടും പ്രതിപക്ഷ പാര്‍ട്ടികളുടെ സമരത്തിനായി സുപ്രിം കോടതിയില്‍ വാദത്തിനായി പതിനഞ്ചോളം അഭിഭാഷകരെത്തിയതെന്ന് വിഎച്ച്പി വക്താവ് വിനോദ് ബന്‍സാല്‍ പറയുന്നു. അവര്‍ ഒരു സിറ്റിങ്ങിനായി രണ്ടുകോടി രൂപ വരെയാണ് വാങ്ങുന്നത്. ഈ ഒരൊറ്റ വാദം കേള്‍ക്കലിനായി ഈ അഭിഭാഷകര്‍ക്ക് 15 കോടി മുതല്‍ 30 കോടി രൂപ വരെ നല്‍കിയത് ആരാണ്?. ഈ പ്രതിഷേധങ്ങള്‍ക്ക് വലിയ തോതിലുള്ള ഫണ്ടിങ് ലഭിക്കുന്നുണ്ടെന്നും ഫോര്‍ഡ് ഫൗണ്ടേഷനുമായി ബന്ധമുള്ള ഒരു പാര്‍ട്ടിയും ഇതിനെല്ലാം പിന്നിൽ കളിക്കുന്നുണ്ടെന്നുമെല്ലാം നീളുന്നു ആരോപണങ്ങൾ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix