കണ്ണൂർ: ന്യൂമാഹിയിൽ എംഡിഎംഎയുമായി യുവതിയെയും യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. തലശ്ശേരി സ്വദേശിനി റുബൈദയും സുഹൃത്ത് അജ്മലുമാണ് പിടിയിലായത്. ഇവരിൽ നിന്ന് 16.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
റുബൈദയ്ക്ക് നേരത്തെയും ലഹരിവിൽപ്പന കേസിൽ പങ്കുണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.


