Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വണ്ണം കുറയ്ക്കാൻ ഡയറ്റിലാണോ? എങ്കിൽ ഈ സ്മൂത്തി ട്രൈ ചെയ്യൂ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

നാരുകളുടെയും വിറ്റാമിൻ്റെയും സമ്പന്നമായ ഉറവിടമാണ് ആപ്പിൾ. ആരോഗ്യത്തിന് ദോഷകരമായ ബോഡി മാസ് ഇൻഡക്‌സ് കുറയ്ക്കാൻ ഇത് സ്ഥിരമായി കഴിക്കുന്നത് സഹായിക്കും. ലയിക്കുന്ന നാരുകളും (പെക്റ്റിൻ) സസ്യജന്യ ആന്റിഓക്‌സിഡന്റുകളും (പോളിഫെനോളുകൾ, ക്വെർസെറ്റിൻ) എൽ.ഡി.എൽ. അഥവാ ‘മോശം’ കൊളസ്‌ട്രോൾ കുറയ്ക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും പക്ഷാഘാതം, ഹൃദ്രോഗം എന്നിവയിൽ നിന്ന് സംരക്ഷണം നൽകാനും സഹായിക്കുന്നു.

ഉയർന്ന അളവിലുള്ള ജലാംശവും നാരുകളും വയറു നിറഞ്ഞതായി തോന്നിപ്പിക്കുകയും ദഹനം സാവധാനത്തിലാക്കുകയും ചെയ്യുന്നു. കൂടാതെ, അധിക കലോറി നൽകാതെ തന്നെ അമിതമായ വിശപ്പും ആഗ്രഹവും നിയന്ത്രിക്കാൻ സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഒരു സ്മൂത്തിയാണ് ആപ്പിൾ സ്മൂത്തി.

ചേരുവകൾ

ആപ്പിൾ 2 എണ്ണം ( ചെറുതായി അരിഞ്ഞത്)

പാൽ 3 കപ്പ്

ഏലയ്ക്ക ആവശ്യത്തിന്

പഞ്ചസാര ആവശ്യത്തിന്

ഐസ്ക്യൂബ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം ആപ്പിൾ വൃത്തിയായി കഴുകി കുരുവും തൊലിയും കളഞ്ഞ് കഷ്ണങ്ങളാക്കുക. അതിലേയ്ക്ക് മധുരത്തിനനുസരിച്ച് പഞ്ചസാരയും, 3 കപ്പ് പാലും ചേർത്ത് അരച്ചെടുക്കാം. നന്നായി അരച്ചെടുത്ത ആപ്പിളിലിലേയ്ക്ക് ഏലയ്ക്ക പൊടിച്ചതും ചേർത്ത് മറ്റൊരു ബൗളിലേയ്ക്കു മാറ്റുക. ശേഷം ഒരു ഗ്ലാസിൽ കുറച്ച് നട്സ് ചേർത്ത് ആപ്പിൾ ജ്യൂസ് ഒഴിച്ച് രണ്ട് ഐസ്ക്യൂബ് കൂടി ചേർത്ത് കുടിക്കുക.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix