Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

‘പാർട്ടി പുറത്താക്കിയെങ്കിലും രാഹുൽ പുറത്തായിട്ടില്ല’; കോൺഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ച് പഴകുളം ശിവദാസൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് കോൺഗ്രസ് നേതാവ് പഴകുളം ശിവദാസൻ. രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടി വിട്ടുപോയിട്ടില്ലെന്നും പാർട്ടി പുറത്താക്കിയെങ്കിലും അദ്ദേഹം പുറത്തായിട്ടില്ലെന്നും ശിവദാസൻ പറഞ്ഞു. അടൂരിലെ യൂത്ത് കോൺഗ്രസ്–എസ്എഫ്ഐ സംഘർഷവുമായി ബന്ധപ്പെട്ട് കേസെടുത്തതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

രാഹുലിനെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നും ആരെയും ആക്രമിക്കാൻ രാഹുൽ പോയിട്ടില്ലെന്നും പഴകുളം ശിവദാസൻ പറഞ്ഞു. രാഹുൽ ഇപ്പോഴും കോൺഗ്രസുകാരനാണെന്ന നിലപാടും അദ്ദേഹം ആവർത്തിച്ചു. രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതല്ലേയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ഉത്തരവാദിത്തപ്പെട്ട യുഡിഎഫ് കൺവീനർ എന്ന നിലയിലാണ് താൻ സംസാരിക്കുന്നതെന്നായിരുന്നു ശിവദാസന്റെ മറുപടി.

രാഹുലിനെ ആക്രമിച്ചാൽ തിരിച്ചടി ഉണ്ടാകുമെന്നും ശിവദാസൻ മുന്നറിയിപ്പ് നൽകി. അദ്ദേഹത്തിന്റെ പരാമർശം കോൺഗ്രസിനുള്ളിലെ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് അടൂർ ജനറൽ ആശുപത്രിയിൽ യൂത്ത് കോൺഗ്രസ്–എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്. രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിലുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ സംഘം ആശുപത്രിയിലെത്തി എസ്എഫ്ഐ നേതാക്കളായ സഹിലിനെയും പ്രണവിനെയും മർദിച്ചെന്നാണ് പരാതി.

രാഹുൽ മാങ്കൂട്ടത്തിൽ, ഫെനി നൈനാൻ, അനന്തു ഗോപൻ എന്നിവരുൾപ്പെടെയുള്ളവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. നാല് കാറുകളിലായി എത്തിയ സംഘം ആശുപത്രിയിലെ കാഷ്വാലിറ്റി വിഭാഗത്തിൽ പ്രവേശിച്ച് മർദനം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്.

എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകരാണോയെന്ന് ചോദിച്ച ശേഷമാണ് ആക്രമണം നടത്തിയതെന്ന് എസ്എഫ്ഐ നേതാക്കൾ ആരോപിച്ചു. ഇടിവള ഉപയോഗിച്ച് ഇടിക്കുകയും കമ്പുകൊണ്ട് അടിക്കുകയും ചവിട്ടുകയും ചെയ്തതായും പരാതിയുണ്ട്. രാത്രി 10.30ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

സംഭവത്തിൽ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് പഴകുളം ശിവദാസൻ രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് രംഗത്തെത്തിയത്. സംഘർഷവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix