Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഗ്യാനേഷ് കുമാറിനെതിരെ നിയമസഭയിൽ പ്രമേയം പാസാക്കി കേരളം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നിയമസഭയിൽ പ്രമേയം പാസാക്കി കേരളം. ഇതോടെ ഗ്യാനേഷ് കുമാറിനെതിരെ പ്രമേയം പാസാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറി. മുഖ്യമന്ത്രി വി.ഡി. സതീശനാണ് പ്രമേയം സഭയിൽ അവതരിപ്പിച്ചത്. പ്രതിപക്ഷത്തിന്റെ പിന്തുണയോടെയാണ് പ്രമേയം പാസായത്. പ്രമേയത്തിനെതിരെ ബി.ജെ.പി. എം.എൽ.എമാർ പ്രതിഷേധം രേഖപ്പെടുത്തി.

രാഷ്ട്രീയ വിവാദങ്ങൾക്കിടെ ചേർന്ന പതിനാറാം നിയമസഭയുടെ രണ്ടാം സമ്മേളനത്തിൽ തലസ്ഥാനത്തെ എസ്.എഫ്.ഐ–യൂത്ത് കോൺഗ്രസ് സംഘർഷവും തുടർന്നുണ്ടായ പൊലീസ് നടപടിയും സംബന്ധിച്ച് ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ രൂക്ഷമായ വാക്പോരുണ്ടായി. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും വിഷയം സഭയിൽ അവതരിപ്പിച്ച വി. ജോയ് എം.എൽ.എയും തമ്മിൽ പരസ്പര വെല്ലുവിളികളുമുണ്ടായി.

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ രാത്രി മാർച്ചിനിടെ മെൻസ് ഹോസ്റ്റലിനുള്ളിൽനിന്ന് കൂക്കിവിളിയുണ്ടായെന്നും കല്ലും ബിയർ കുപ്പിയും എറിഞ്ഞെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സംഘർഷത്തിനിടെ പൊലീസിന്റെ ലാത്തിയടിയേറ്റ് പൊട്ടിയ ലാത്തി വി. ജോയ് സഭയിൽ ഉയർത്തിക്കാട്ടി.

സർക്കാരും പൊലീസും ചേർന്ന് സർവകലാശാലാ ഹോസ്റ്റലിനെ യുദ്ധക്കളമാക്കിയെന്നായിരുന്നു വി. ജോയിയുടെ ആരോപണം. വിഷയം ആഭ്യന്തര മന്ത്രി ലാഘവത്തോടെയാണ് കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം വിമർശിച്ചു. പന്തംകൊളുത്തി പ്രകടനം ആരംഭിച്ചപ്പോൾ തന്നെ പൊലീസ് നടപടിയുണ്ടായെന്നും വിദ്യാർഥികളായതിനാൽ കൂക്കിവിളിക്കുന്നത് സ്വാഭാവികമാണെന്നും വി. ജോയ് പറഞ്ഞു. ബിയർ കുപ്പി എറിഞ്ഞത് ആരാണെന്ന് പൊലീസ് അന്വേഷിച്ചാൽ വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പന്തങ്ങൾ ഹോസ്റ്റലിലേക്ക് എറിഞ്ഞതോടെ പ്രദേശം തീഗോളമായി മാറിയെന്നും സമയോചിതമായി അഗ്നിരക്ഷാസേന എത്തിയതിനാലാണ് തീ അണയ്ക്കാനായതെന്നും വി. ജോയ് ആരോപിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകരും സായുധ പൊലീസും ചേർന്ന് വിദ്യാർഥികളെ മർദിച്ചെന്നും സംഘർഷം പരിഹരിക്കാനെത്തിയ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയെയും പൊലീസ് ക്രൂരമായി മർദിച്ചെന്നും അദ്ദേഹം പറഞ്ഞു.

യൂത്ത് കോൺഗ്രസും പൊലീസും സംയുക്തമായാണ് ആക്രമണം നടത്തിയതെന്നും തലസ്ഥാനത്ത് സർക്കാർ പിന്തുണയോടെയുള്ള നരനായാട്ടാണ് അരങ്ങേറിയതെന്നും വി. ജോയ് ആരോപിച്ചു. കായിക വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിലാണ് യൂത്ത് കോൺഗ്രസ് പന്തംകൊളുത്തി പ്രകടനം നടത്തിയതെന്നും രക്തസാക്ഷി മണ്ഡപത്തിൽനിന്ന് ആരംഭിക്കേണ്ട മാർച്ച് ബോധപൂർവം മെൻസ് ഹോസ്റ്റലിന് സമീപത്തേക്ക് മാറ്റിയെന്നും അദ്ദേഹം വിമർശിച്ചു. ഒ.ജെ. ജനീഷ് രാവിലെ മന്ത്രിയും വൈകുന്നേരം യൂത്ത് കോൺഗ്രസ് പ്രസിഡന്റുമാണെന്നായിരുന്നു പരിഹാസം.

അമിത് ഷായ്‌ക്കെതിരായ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ ജനീഷിന്റെ സമൂഹമാധ്യമ പേജിൽനിന്ന് അപ്രത്യക്ഷമായതിനെക്കുറിച്ചും വി. ജോയ് ചോദ്യം ഉന്നയിച്ചു. മുഖ്യമന്ത്രി ഇടപെട്ടാണോ ദൃശ്യങ്ങൾ നീക്കിയതെന്നും മെറ്റയോട് ആവശ്യപ്പെട്ടാൽ ദൃശ്യങ്ങൾ നീക്കാനാകുമായിരുന്നില്ലേയെന്നും അദ്ദേഹം പരിഹസിച്ചു. ഇതിന് പിന്നാലെയാണ് പൊട്ടിയ ലാത്തി സഭയിൽ ഉയർത്തിക്കാട്ടിയത്. ലാത്തി മോഷ്ടിച്ചതാണെന്ന് ഭരണപക്ഷം ആരോപിച്ചതോടെ സഭയിൽ വീണ്ടും തർക്കമുണ്ടായി.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ഹോസ്റ്റലിൽ താമസിക്കുന്നവരിൽ ഭൂരിഭാഗവും അവിടെ പഠിക്കുന്ന വിദ്യാർഥികളല്ലെന്നും ഇക്കാര്യം ഉന്നതവിദ്യാഭ്യാസ വകുപ്പ് പരിശോധിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഗ്യാനേഷ് കുമാറിനെതിരായ സമരത്തെ എതിർത്തതാണ് സംഘർഷത്തിന് കാരണമെന്നും പ്രതിഷേധം എവിടെനിന്ന് ആരംഭിക്കണമെന്ന് തീരുമാനിക്കേണ്ടത് സംഘാടകരാണെന്നും അദ്ദേഹം വ്യക്തമാക്കി. എസ്.എഫ്.ഐ നേരത്തെയും സമരങ്ങൾ നടത്തിയിട്ടില്ലേയെന്നും മന്ത്രി ചോദിച്ചു.

മന്ത്രിയുടെ ആരോപണങ്ങൾ വസ്തുതാവിരുദ്ധവും സത്യസന്ധമല്ലാത്തതുമാണെന്ന് വി. ജോയ് മറുപടി നൽകി. ഒരു പൊലീസുകാരന്റെ പേര് പരാമർശിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് തനിക്കെതിരെ ആരോപിച്ച കാര്യം തെളിയിച്ചാൽ എം.എൽ.എ സ്ഥാനം രാജിവയ്ക്കാൻ തയ്യാറാണെന്നും തെളിയിക്കാനായില്ലെങ്കിൽ മന്ത്രി രാജിവയ്ക്കുമോയെന്നും അദ്ദേഹം വെല്ലുവിളിച്ചു. പൊലീസ് ലാത്തികൊണ്ട് തലയ്ക്കടിച്ചാൽ കുട്ടികൾ കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്നാണ് താൻ പറഞ്ഞതെന്നും ആ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നും വി. ജോയ് വ്യക്തമാക്കി.

അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix