Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പരീക്ഷാ ദിവസങ്ങളിൽ പ്രകടനങ്ങളും റാലികളും ഒഴിവാക്കണം; ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: പ്രവേശന മത്സരപരീക്ഷകൾ നടക്കുന്ന ദിവസങ്ങളിൽ റാലികൾക്കും പ്രകടനങ്ങൾക്കും പൊതുയോഗങ്ങൾക്കും അനുമതി നൽകരുതെന്ന് ജില്ലാ ഭരണകൂടങ്ങളോട് ശുപാർശ ചെയ്ത് പാർലമെന്ററി സമിതി. ദേശീയ പരീക്ഷാ ഏജൻസിയുടെ (എൻ.ടി.എ) പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുള്ള പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് നിർദേശം.

പരീക്ഷാ ദിവസങ്ങളിൽ ഗതാഗത തടസ്സങ്ങളും ക്രമസമാധാന പ്രശ്‌നങ്ങളും ഒഴിവാക്കുന്നതിനൊപ്പം ശബ്ദകോലാഹലങ്ങൾ മൂലം പരീക്ഷാർഥികൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കുകയുമാണ് ലക്ഷ്യം. ക്രമസമാധാനം ഉറപ്പാക്കാനും ഗതാഗതം സുഗമമാക്കാനും ആവശ്യമായ മുന്നൊരുക്കങ്ങൾ മുൻകൂട്ടി നടത്തണമെന്നും സമിതി നിർദേശിച്ചു.

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയും എൻ.ടി.എയുടെ ഭരണപരമായ വീഴ്ചകളും രാജ്യവ്യാപകമായി വലിയ വിവാദങ്ങൾക്കും വിദ്യാർഥി പ്രക്ഷോഭങ്ങൾക്കും വഴിവെച്ചിരുന്നു. സംഭവങ്ങൾക്ക് പിന്നാലെ എൻ.ടി.എയുടെ പ്രവർത്തനത്തെയും പരീക്ഷാ നടത്തിപ്പിനെയും കുറിച്ച് വ്യാപക വിമർശനങ്ങൾ ഉയർന്നു. തുടർന്നാണ് ഏജൻസിയുടെ പുനഃസംഘടനയും പരീക്ഷാ പരിഷ്‌കാരങ്ങളും പഠിക്കാൻ പാർലമെന്ററി സമിതിയെ ചുമതലപ്പെടുത്തിയത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix