Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വനിതാ മാധ്യമപ്രവർത്തകർക്കെതിരായ അതിക്രമം; ഡൽഹി പൊലീസിനോട് വിശദീകരണം തേടി സുപ്രീം കോടതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: വനിതാ മാധ്യമപ്രവർത്തകർക്കെതിരായ പൊലീസ് നടപടിയിൽ ഡൽഹി പൊലീസിനെതിരെ സുപ്രീം കോടതി. സംഭവത്തിൽ വിശദീകരണം നൽകാൻ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. വ്യാഴാഴ്ച നേരിട്ട് ഹാജരായി ആരോപണങ്ങൾക്ക് മറുപടി നൽകണമെന്നാണ് നിർദേശം.

വനിതാ മാധ്യമപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കണമെന്നും പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ അവർ നേരിടുന്ന അതിക്രമങ്ങൾ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് നെറ്റ്‌വർക്ക് ഓഫ് വുമൺ ഇൻ മീഡിയ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നടപടി. പ്രതിഷേധ സ്ഥലത്തുനിന്ന് വനിതാ മാധ്യമപ്രവർത്തകരെ ബലംപ്രയോഗിച്ച് നീക്കിയ സംഭവവും അന്വേഷിക്കണമെന്ന് കോടതി നിർദേശിച്ചു.

മാധ്യമപ്രവർത്തകർക്ക് സ്വതന്ത്രമായി ജോലി ചെയ്യാനുള്ള സാഹചര്യം ഉറപ്പാക്കണമെന്ന് ഹർജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക ഇന്ദിര ജയ്‌സിംഗ് കോടതിയിൽ ആവശ്യപ്പെട്ടു. റിപ്പോർട്ടിങ്ങിനിടെ മാധ്യമപ്രവർത്തകർക്കെതിരെ പൊലീസ് നടപടി സ്വീകരിക്കുന്നത് തടയണമെന്ന ആവശ്യവും മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ ഉന്നയിച്ചു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് നടന്ന യുവജന പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ റിപ്പോർട്ടർ ടിവി മാധ്യമപ്രവർത്തകരായ റോഷ്‌നി രാജൻ, ഫർസ ടി.എം. എന്നിവരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തതാണ് വിവാദമായത്.

പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവർത്തകരെ റോഡിലൂടെ വലിച്ചിഴച്ച് പൊലീസ് വാനിൽ കയറ്റിയെന്നാണ് ആരോപണം. എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന വിവരം പൊലീസ് വ്യക്തമാക്കിയില്ലെന്നും റിപ്പോർട്ടുണ്ട്. ഇവരടങ്ങുന്ന സംഘത്തെ വൈകുന്നേരത്തോടെയാണ് പൊലീസ് വിട്ടയച്ചത്.

വനിതാ മാധ്യമപ്രവർത്തകർക്കെതിരായ പൊലീസ് നടപടിയും അവരുടെ സുരക്ഷയും സംബന്ധിച്ച വിഷയത്തിൽ സുപ്രീം കോടതിയുടെ ഇടപെടൽ നിർണായകമാണ്. സംഭവത്തിൽ ഡൽഹി പൊലീസിന്റെ വിശദീകരണം വ്യാഴാഴ്ച കോടതി പരിഗണിക്കും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix