തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം റെയിൽവേ ട്രാക്കിനരികിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ സ്വദേശി എം. നവീൻ (21) ആണ് മരിച്ചത്. ചെറുന്നിയൂർ കട്ടിങ്ങിൽ റെയിൽവേ ട്രാക്കിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്.
മൃതദ്ദേഹം കണ്ട നാട്ടുകാർ ഉടൻ വർക്കല പൊലീസിനെ വിവരം അറിയിച്ചു. നവീന്റെ ബൈക്കും റെയിൽവേ ട്രാക്കിന് സമീപം നിർത്തിയിട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)




