Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കടയുടമയുടെ പരിചയക്കാരനെന്ന വ്യാജേന പണം തട്ടാൻ ശ്രമം; ആറ്റിങ്ങലിലും പരാതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കടയുടമയുടെ പരിചയക്കാരനാണെന്ന് വിശ്വസിപ്പിച്ച് വ്യാപാര സ്ഥാപനങ്ങളിൽനിന്ന് പണം തട്ടുന്ന മധ്യവയസ്കൻ ആറ്റിങ്ങലിലും തട്ടിപ്പിന് ശ്രമിച്ചതായി പരാതി. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി രാജേഷ് ജോർജിനെതിരെയാണ് പരാതി ഉയർന്നത്.

കഴിഞ്ഞ ദിവസം ആറ്റിങ്ങൽ പാലസ് റോഡ് ജംഗ്ഷന് സമീപമുള്ള വസ്ത്രവ്യാപാര സ്ഥാപനത്തിലാണ് സംഭവം. കടയുടമ കുഞ്ഞിനെ ആശുപത്രിയിൽ കാണിക്കാൻ പുറത്തുപോയ സമയത്ത് അമ്മയായിരുന്നു കടയിലുണ്ടായിരുന്നത്. ഈ സമയം എത്തിയ മധ്യവയസ്കൻ ഉടമയുടെ പരിചയക്കാരനാണെന്ന വ്യാജേന പണം ആവശ്യപ്പെടുകയായിരുന്നു.

ഉടമയെ ഫോണിൽ വിളിച്ച് സംസാരിക്കുന്നതായി അഭിനയിച്ച ഇയാൾ, മേശവലിപ്പിൽ 17,000 രൂപയുണ്ടെന്നും ഉടമ പറഞ്ഞതനുസരിച്ച് പണം നൽകണമെന്നും അമ്മയോട് പറഞ്ഞു. എന്നാൽ മേശവലിപ്പ് പരിശോധിച്ചപ്പോൾ പണം കണ്ടെത്താനായില്ല. വൈകിട്ട് അഞ്ചിന് വീണ്ടും വരാമെന്നും അതുവരെ പണം എടുത്തുവെക്കണമെന്നും പറഞ്ഞ് ഇയാൾ മടങ്ങി.

സംശയം തോന്നിയ കടയുടമയുടെ അമ്മ മകളെ വിളിച്ച് അന്വേഷിച്ചപ്പോഴാണ് ഇയാളെ പരിചയമില്ലെന്ന് വ്യക്തമായത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സമാന തട്ടിപ്പുകളിൽ പ്രതിയായ രാജേഷ് ജോർജാണെന്ന് തിരിച്ചറിഞ്ഞതെന്നാണ് വിവരം.

കടയിലെത്തി ഉടമയെ അന്വേഷിക്കുകയും ഉടമ സ്ഥലത്തില്ലെങ്കിൽ ഫോൺ വിളിക്കുന്നതായി അഭിനയിച്ച് ജീവനക്കാരിൽനിന്ന് പണം വാങ്ങി കടന്നുകളയുകയുമാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറയുന്നു. വിവിധ സ്ഥലങ്ങളിൽ ആയിരം രൂപ മുതൽ ലക്ഷങ്ങൾ വരെ ഇത്തരത്തിൽ തട്ടിയെടുത്തതായും പരാതികളുണ്ട്.

നേരത്തെ ഒരു തടിമില്ലിൽ തടി വാങ്ങാനെന്ന വ്യാജേന എത്തിയ ഇയാൾ മേശവലിപ്പിൽനിന്ന് 1.90 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. നിരവധി തവണ ജയിൽവാസം അനുഭവിച്ചിട്ടും തട്ടിപ്പ് തുടരുകയാണെന്നാണ് പൊലീസ് പറയുന്നത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പണം തട്ടിയതായും സിനിമാ പ്രൊഡക്ഷൻ എക്സിക്യൂട്ടീവാണെന്ന് പരിചയപ്പെടുത്തി ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായും ഇയാൾക്കെതിരെ പരാതികളുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix