കണ്ണൂർ: വിവാഹം മുടങ്ങിയതിനെത്തുടർന്ന് പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. പയ്യന്നൂർ സ്വദേശിനിയായ ശ്രുതി (24) ആണ് മരിച്ചത്. നിശ്ചയിച്ച വിവാഹത്തിൽനിന്ന് ആൺസുഹൃത്ത് പിന്മാറിയതാണ് സംഭവത്തിന് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.
കഴിഞ്ഞ ജനുവരിയിലാണ് ശ്രുതിയുടെയും യുവാവിന്റെയും വിവാഹനിശ്ചയം നടന്നത്. വിവാഹവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടർന്ന് ഇരുവർക്കും കഴിഞ്ഞ ദിവസം കൗൺസിലിങ് നൽകിയിരുന്നു.
കൗൺസിലിങ് നടന്ന സ്ഥലത്തുനിന്ന് ഇറങ്ങിയോടിയ ശ്രുതി പുഴയിൽ ചാടുകയായിരുന്നുവെന്നാണ് വിവരം. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.


