Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

നാട്ടിക ടോൾ പ്ലാസയിലെ സമരം; ദേശീയപാതയിൽ മൂന്ന് മണിക്കൂർ ഗതാഗത തടസ്സം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശൂർ: ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ എൽഡിഎഫും യുഡിഎഫും നടത്തിയ ഉപരോധത്തെ തുടർന്ന് മൂന്ന് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. സമരത്തിന് മുന്നോടിയായി പൊലീസ് ദേശീയപാതയിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് വാഹനങ്ങൾ തടഞ്ഞതാണ് യാത്രക്കാർക്ക് ദുരിതമായത്.

ചൊവ്വാഴ്ച രാവിലെ 9.30ന് എൽഡിഎഫ് മാർച്ച് നടത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ രാവിലെ 9.15ഓടെ തന്നെ ടോൾ പ്ലാസയ്ക്ക് സമീപം പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ച് ഗതാഗതം തടഞ്ഞു. ഇതോടെ ടോൾ പ്ലാസയ്ക്ക് സമീപം എത്തിയ വാഹനങ്ങൾ തിരിച്ചുപോകേണ്ടിവന്നു.

ഗതാഗതം തടസ്സപ്പെട്ടതോടെ ഗുരുവായൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ നാട്ടികയിൽനിന്ന് പടിഞ്ഞാറോട്ട് തിരിഞ്ഞ് തീരദേശ റോഡിലൂടെ തളിക്കുളം പത്താംകല്ല്, സെന്റർ ഭാഗങ്ങളിലേക്കാണ് പോയത്. എറണാകുളം ഭാഗത്തേക്കുള്ള വാഹനങ്ങൾ തളിക്കുളത്തുനിന്ന് കിഴക്കോട്ട് തിരിഞ്ഞ് ഈസ്റ്റ് ടിപ്പുസുൽത്താൻ റോഡിലൂടെ തൃപ്രയാറിലെത്തി.

രാവിലെ 10 മണിയോടെയാണ് എൽഡിഎഫ് ഉപരോധം ആരംഭിച്ചത്. ഇതിന് പിന്നാലെ യുഡിഎഫും ഉപരോധം നടത്തി. സമരങ്ങൾ അവസാനിച്ചതിന് ശേഷം ഉച്ചയ്ക്ക് 12 മണിയോടെയാണ് പൊലീസ് ബാരിക്കേഡുകൾ നീക്കി വാഹനങ്ങൾ കടത്തിവിട്ടത്.

മുന്നറിയിപ്പില്ലാതെ കഴിഞ്ഞ ദിവസങ്ങളിലും പൊലീസ് ദേശീയപാതയിലെ ഗതാഗതം തടഞ്ഞിരുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. തുടർച്ചയായ ഗതാഗത നിയന്ത്രണങ്ങൾ ജനങ്ങളിൽ പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്.

ദേശീയപാതയുടെ നിർമാണം പൂർത്തിയാകുന്നതുവരെ ടോൾ പിരിവ് അനുവദിക്കില്ലെന്നാണ് സമരസംഘടനകളുടെ നിലപാട്. എന്നാൽ റോഡ് തടയുമെന്ന് പ്രതിഷേധക്കാർ അറിയിച്ചിരുന്നില്ലെന്നും, പൊലീസ് തന്നെ ഗതാഗതം തടഞ്ഞ് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നുവെന്നും ആക്ഷേപമുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix