തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ബുധനാഴ്ച രാവിലെ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 95 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,590 രൂപയായി. ഒരു പവൻ സ്വർണത്തിന് 1,08,720 രൂപയാണ് ഇന്നത്തെ വില.
കഴിഞ്ഞ ദിവസവും സ്വർണവില കുറഞ്ഞിരുന്നു. അന്ന് ഗ്രാമിന് 35 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. 18 കാരറ്റ് സ്വർണത്തിനും ബുധനാഴ്ച വില കുറഞ്ഞു. ഗ്രാമിന് 75 രൂപ കുറഞ്ഞ് 11,165 രൂപയായി. ഒരു പവന്റെ വില 89,320 രൂപയാണ്.
14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 60 രൂപ കുറഞ്ഞു. ഇതോടെ ഗ്രാമിന് 8,700 രൂപയും പവന് 69,600 രൂപയുമായി. 9 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 5,610 രൂപയും പവന് 44,880 രൂപയുമായി. അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 235 രൂപയാണ് ഇന്നത്തെ വില.




