പത്തനംതിട്ട: നവീകരണത്തിനായി അടച്ചിട്ടിരുന്ന ശബരിമലയിലെ അരവണ നിർമാണ പ്ലാന്റ് വീണ്ടും പ്രവർത്തനം ആരംഭിച്ചു. നിലവിൽ പ്രതിദിനം ഒന്നരലക്ഷത്തോളം ടിൻ അരവണ നിർമിക്കാനാണ് ലക്ഷ്യമിടുന്നത്.
ഒക്ടോബർ 20ന് ശേഷം ഉൽപ്പാദനം വർധിപ്പിച്ച് പ്രതിദിനം മൂന്നരലക്ഷത്തോളം ടിൻ അരവണ നിർമിക്കാനാകുമെന്നാണ് റിപ്പോർട്ട്. ഏകദേശം ഒരുമാസത്തോളമാണ് പ്ലാന്റ് നവീകരണത്തിനായി അടച്ചിട്ടിരുന്നത്. പ്ലാന്റ് അടച്ചിട്ടതിനെ തുടർന്ന് അരവണയ്ക്ക് ക്ഷാമം നേരിട്ടത് നേരത്തെ വിവാദമായിരുന്നു. നിർമാണം പുനരാരംഭിച്ചതോടെ അരവണ ലഭ്യത മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.




