ഗാറ്റ്വിക്ക്: ഇംഗ്ലണ്ടിലെ ഗാറ്റ്വിക്കിൽ നടന്ന വേൾഡ് യൂണിയൻ ഓഫ് മാർഷ്യൽ ആർട്സ് ഫെഡറേഷൻസിന്റെ ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി മലയാളിയായ ക്യോഷി സൂരജ് സുനിൽ. സീനിയേഴ്സ് കൊബുഡോ വിഭാഗത്തിലാണ് സൂരജ് സ്വർണനേട്ടം സ്വന്തമാക്കിയത്.
ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ഏക പ്രതിനിധിയായിരുന്നു സൂരജ്. 30 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികൾ പങ്കെടുത്ത പോരാട്ടത്തിൽ ജപ്പാൻ രണ്ടാം സ്ഥാനവും ഇംഗ്ലണ്ട് മൂന്നാം സ്ഥാനവും നേടി.
ആയോധനകലകളോടുള്ള അർപ്പണബോധവും സംഭാവനകളും പരിഗണിച്ച് സൂരജിന് ‘ബെസ്റ്റ് മാസ്റ്റർ അവാർഡ്–ഹാൾ ഓഫ് ഫെയിം 2026’ ബഹുമതിയും ലഭിച്ചു.
സാക്കി ഇന്ത്യ ഫൗണ്ടേഷന്റെ സ്ഥാപകനായ സൂരജിന് ഷോട്ടോകാൻ കരാട്ടെയിൽ ഏഴാം ഡാൻ ബ്ലാക്ക് ബെൽറ്റുമുണ്ട്.




