Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഭക്തർക്ക് പകരം ഏജൻസികൾ മുറി ബുക്ക് ചെയ്തെന്ന് പരാതി; ബുക്കിങ് റദ്ദാക്കുമെന്ന് ദേവസ്വം ബോർഡ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ശബരിമല സന്നിധാനത്തെ മുറികൾ അതിവേഗം ബുക്ക് ചെയ്തതിൽ തട്ടിപ്പ് നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. ദേവസ്വം വിജിലൻസ് അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭക്തർക്ക് പകരം ഏജൻസികൾ മുറികൾ ബുക്ക് ചെയ്തതായി പരാതി ലഭിച്ചിട്ടുണ്ട്. ദർശനത്തിനെത്തുന്നവരല്ലാതെ മറ്റാരെങ്കിലും മുറികൾ ബുക്ക് ചെയ്തിട്ടുണ്ടെങ്കിൽ അവ റദ്ദാക്കുമെന്നും അദ്ദേഹം അറിയിച്ചു.

സന്നിധാനത്തെ 400 മുറികൾ ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് ഏർപ്പെടുത്തിയിരുന്നത്. ഈ മാസം ആദ്യം മുതലാണ് മുറികൾ ബുക്ക് ചെയ്യുന്നതിനുള്ള സംവിധാനം പൂർണമായും ഓൺലൈനാക്കിയത്. തുലാമാസ പൂജ മുതൽ 400 മുറികളും ഓൺലൈനായി ബുക്ക് ചെയ്ത് ഉപയോഗിക്കാമെന്നായിരുന്നു ദേവസ്വം ബോർഡിന്റെ അറിയിപ്പ്.

നേരത്തേ 190 മുറികൾ മാത്രമാണ് ഓൺലൈനായി ബുക്ക് ചെയ്യാൻ അനുവദിച്ചിരുന്നത്. ബാക്കിയുള്ള 310 മുറികൾ സന്നിധാനത്തെ താമസസൗകര്യ ഓഫീസിലൂടെയായിരുന്നു ഭക്തർക്ക് അനുവദിച്ചിരുന്നത്. നിലവിൽ പ്രോട്ടോക്കോൾ അതിഥിമന്ദിരമായി ഉപയോഗിക്കുന്ന ശബരി ഗസ്റ്റ് ഹൗസിലെ പത്ത് മുറികൾ കൂടി ഓൺലൈനായി ബുക്ക് ചെയ്യാൻ അനുമതി നൽകിയിരുന്നു.

അതിനിടെ, ശബരിമല സന്നിധാനത്ത് അരവണ നിർമാണം പുനരാരംഭിച്ചു. തുലാമാസ പൂജയ്ക്ക് അഞ്ച് ലക്ഷം ടിൻ അരവണ കരുതലായി ലഭ്യമാക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix